ചിങ്ങപുരം : വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ബഷീർ ദിനത്തിൽ ‘ബഷീർ കഥാപാത്രങ്ങൾക്കൊപ്പം ‘ പരിപാടി സംഘടിപ്പിച്ചു.മുഴുവൻ വിദ്യാർത്ഥികളുo വിവിധ ബഷീർ കഥാപാത്രങ്ങളായെത്തി,
കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങൾ അവതരിപ്പിച്ചു.
ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസം ഒന്നിച്ചു നടന്നാലേ വിദ്യാഭ്യാസം പൂർണ്ണമാവുകയുള്ളൂവെന്നും അത്തരം ഒരു വിദ്യാഭ്യാസമാണ് യുവതലമുറയിൽ ഇന്ന് കാണുന്ന ദുരന്തങ്ങൾ വലിച്ചെറിയാൻ പ്രേരകമാവുകയുള്ളൂവെന്നും ബഷീർ ഓർമ്മ തലമുറയ്ക്ക് നൽകുന്ന സന്ദേശവും ഇതു തന്നെയാണെന്നും പ്രശസ്ത എഴുത്തുകാരനായ ഇബ്രാഹീം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.സ്കൂൾ ലീഡർ ആർ.കെ.ഹംന മറിയം അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഡെപ്യൂട്ടി ലീഡർ എസ്.ശ്രീരസ്യ, വിദ്യാരംഗം ലീഡർ എസ്. പാർവ്വണ, വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ, കെ.പി.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.