തിക്കോടി : പയ്യോളിക്കും പെരുമാൾപുരത്തിനുമിടയിൽ ദേശീയപാതയിൽ വെള്ളക്കെട്ട്. ഇതിനെത്തുടർന്ന് റോഡിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരക്ക്. രാവിലെമുതൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നതോടെ നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും ദേശീയപാത വികസനപ്രവൃത്തിയുടെ ചുമതലയുള്ള വാഗാഡ് കമ്പനി ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു.
തുടർന്ന് സമാന്തരമായുള്ള സർവീസ് റോഡ് ക്വാറിവേസ്റ്റ് ഇട്ട് ഉയർത്തി വൈകീട്ടോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കി. പയ്യോളി പോലീസും സ്ഥലത്തുണ്ടായിരുന്നു. രമ്യ നാഥ് , രവി ജിത്താര, നജുമു ബ്ളൂസ്റ്റാർ, ബാസിത്ത്, സജീവൻ മാണിക്യം, മുഹമ്മദ് കുന്നുമ്മൽ, സാദത്ത് എന്നിവർ നേതൃത്വം നൽകി.