തുറയൂരിലെ പഴയകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായ സ്രാമ്പിക്കുനി സലാമിനെ അനുസ്മരിച്ചു

news image
Jul 2, 2023, 2:07 pm GMT+0000 payyolionline.in

പയ്യോളി : തുറയൂരിലെ പഴയ കാല സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായ സ്രാമ്പിക്കുനി സലാമിന്റെ പത്താം ചരമവാർഷിക ദിനത്തിൽ എൽ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

അടിയന്തരാവസ്ഥ കാലത്ത് കൊയിലാണ്ടി കോടതിക്കു മുമ്പിൽ പാർട്ടിയുടെ രഹസ്യ നിർദ്ദേശമനുസരിച്ച് മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ച സമര ഭടനായിരുന്നു.

സമത കലാസമിതിയുടെ സ്ഥാപക മെമ്പറും നാടക നടനും കൂടിയായ അദ്ദേഹത്തിന്റെ ഓർമയ്ക്കായി പയ്യോളി അങ്ങാടിയിൽ സ്ഥാപിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം സലാമിന്റെ സുഹൃത്തും സോഷ്യലിസ്റ്റുമായ അമ്പുകുളങ്ങര ശങ്കരൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തിൽ മധു മാവുള്ളാട്ടിൽ ആധ്യക്ഷം വഹിച്ചു. ടി.എം. രാജൻ, ശശി സി.കെ. ,വള്ളിൽ പ്രഭാകരൻ, ഇവി ചന്ദ്രൻ , അനിത ചാമക്കാലയിൽ , സന്ദീപ് കെ എം തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe