ദില്ലി: യുപിയിൽ ജംഗിൽ രാജെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേർക്കുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബി ജെ പി ഭരണത്തിൽ ആരും സുരക്ഷിതരല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ട്വീറ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചന്ദ്രശേഖർ ആസാദിന് നേർക്ക് കാറിലെത്തിയ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. യുപിയിലെ സഹാറൺപൂരിൽ വെച്ചാണ് ആസാദിന് നേർക്ക് വധശ്രമമുണ്ടായത്. വെടിയുണ്ട ആസാദിന്റെ കാറിലൂടെ തുളച്ചുകയറി. ഇടുപ്പിലാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആസാദിന്റെ പരിക്ക് ഗുരുതരമല്ല.