കൊയിലാണ്ടിയില്‍ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

news image
Jun 13, 2023, 9:26 am GMT+0000 payyolionline.in

കൊയിലാണ്ടി : . നഗരസഭയിലെ ഹരിത കർമ്മ സേനകൾക്ക് 2022 23 വാർഷിക പദ്ധതിയിൽപ്പെടുത്തി വാങ്ങിയ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ വിതരണ ഉദ്ഘാടനം നടത്തി.

ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ,ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവകൊടി,കൗൺസിലർമാരായ ഫക്രുദ്ദീൻ മാസ്റ്റർ, രക്താവല്ലി ടീച്ചർ, പ്രജിഷ, ജിഷ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് എ പി ,കെ റിഷാദ്, ജമീഷ് മുഹമ്മദ്, ഷീബ ടി കെ , ലിജോയ് എൽ , വിജിന പി ,ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ. ബാബു സ്വാഗതം പറഞ്ഞു. റെയിൻ കോട്ട്, സോപ്പ്, യൂണിഫോം, ഗ്ലൗസ്, ഗംബൂട്ട് , തൊപ്പി, അർബാന എന്നിവയാണ് വിതരണം ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe