വിജയാരവം; വൻമുഖം ഹൈസ്കൂളിൽ ഉന്നത വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും

news image
Jun 2, 2023, 3:27 pm GMT+0000 payyolionline.in

നന്തി ബസാർ: വൻമുഖം ഹൈസ്കൂളിൽ എസ്എസ്എൽ.സി പരീക്ഷയിൽ  എ പ്ലസ്  നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും ‘വിജയാരവം’ കരിയർ ഗൈഡൻസ് ക്ലാസും  നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് നൗഫൽ നന്തി അധ്യക്ഷനായി.

സുജ ടീച്ചർ, അഷ്റഫ് മാസ്റ്റർ, നിമിഷ ടീച്ചർ സംസാരിച്ചു. ഇന്റർനാഷണൽ ട്രെയിനറും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ നിർമൽകുമാർ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും നടത്തി.സുചിത്ര ടീച്ചർ സ്വാഗതവും, പ്രദീപൻ കൈപ്രത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe