വടകര : അഴിയൂർ ഗ്രാമപഞ്ചായത്ത് ജനപങ്കാളിത്തത്തോടെ സെൻട്രൽ മുക്കാളിയിൽ പഴയ ദേശീയപാതയിലെ തോട് ശുചീകരിക്കാൻ സംഘാടകസമിതി രൂപീകരിച്ചു .ഒമ്പതിന് കാലത്ത് ഏഴ് മുതൽ ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ യുവജന സംഘടനകൾ, വ്യാപാര സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, മുക്കാളി വികസന സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുന്നത്.
തോടിനുള്ളിലെ ചെളിയും മാലിന്യങ്ങളും മണലും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് അസിസ്റ്റൻറ് എൻജിനിയർ കെ കെ ഹർഷീന , പി വി സുബീഷ് , പ്രദീപ് ചോമ്പാല, കൈപ്പാട്ടിൽ ശ്രീധരൻ, പി.കെ.രാമചന്ദ്രൻ ,ബാബു ഹരിപ്രസാദ്, എം.എം.അശോകൻ,പി പ്രകാശൻ,,രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹിക്കൾ; പി.കെ.പ്രീത -ചെയര്‍മാന്‍ , എം പ്രമോദ് , റീന രയരോത്ത്- ജനറല്‍ കണ്‍വീനര്‍ , കെ ടി ദാമോദരൻ,വി കെ ജനീഷ് കണ്‍വീനര്‍ , പി ബാബുരാജ് -ട്രഷറര്‍