പയ്യോളി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻഗുസ്തി താരങ്ങളോട്കാണിച്ച ഏറ്റവും ഹീനമായ പ്രവർത്തിക്കെതിരെ ജനാധിപത്യ ഇന്ത്യഒന്നടങ്കം കടുത്തപ്രതിഷേധങ്ങൾ ഉയർത്തിയിട്ടും ഒരുനടപടിയും സ്വീകരിക്കാത്ത കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ സ്ത്രീത്വത്തോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
പയ്യോളി എകെജി മന്ദിരത്തിൽ വച്ച് നടന്ന സമ്മേളനം ജില്ലാ പ്രസിഡൻറ് എ കെ രമേശ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി ചന്തു അധ്യക്ഷനായി. സെക്രട്ടറി ചന്ദ്രൻ മുദ്രപ്രവർത്തന റിപ്പോർട്ടും,ഗുലാബ് ജാൻ സംഘടനാ റിപ്പോർട്ടും ജയൻ മൂരാട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.എം പി ഷിബു , കെ കെ പ്രേമൻ ,പി എം വേണു ഗോപാലൻ,വി ഐ ഹംസ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഡോ.ആർ കെ സതീഷ് -പ്രസിഡന്റ് ,ചന്ദ്രൻ മുദ്ര -സെക്രട്ടറി, ജയൻ മൂരാട് -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. വൈകീട്ട് 4 ന് നടന്ന സാംസ്കാരിക സദസ് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കൗൺസിൽ അംഗം എം സി അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ആർ കെ സതീഷ് അധ്യക്ഷനായി. ദീപ ഡി ഓൾഗ സ്വാഗതവും ടി എം കെ അരവിന്ദൻ നന്ദിയും പറഞ്ഞു.