വടകര ടൌണില്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥക്ക് നല്‍കി യുവാവ് മാതൃകയായി

news image
Jul 4, 2023, 3:08 am GMT+0000 payyolionline.in

വടകര: കളഞ്ഞ് കിട്ടിയ സ്വർണം ഉടമസ്ഥക്ക് നൽകി കൈനാട്ടി സ്വദേശി  മാതൃകയായി. വടകരയില്‍ ചായക്കട ഉടമയായ സക്കറിയ കൈനാട്ടിക്കാണ്   വടകര ടൗണിൽ നിന്നും ബ്രേസ്ലറ്റ് വീണു കിട്ടിയത്. ഉടന്‍ തന്നെ  ബ്രേസ്ലറ്റ് വടകര പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. കീഴൂര്‍ സ്വദേശി  അബിയാർ വീട്ടിൽ ഷമീറിന്റെ ഭാര്യ ഷാനിയയുടെതായിരുന്നു സ്വര്‍ണ്ണം. ഇവര്‍  സ്റ്റേഷനിൽ നേരിട്ടെത്തി സ്വര്‍ണ്ണം ഏറ്റുവാങ്ങി. സ്റ്റേഷൻ പിആർഒ കെ.സി.ബഷീർ, ജനമൈത്രി ബീറ്റ് ഓഫീസർ അഷ്‌റഫ്‌ ചിറക്കര എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വർണം കൈമാറിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe