തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള വീടുകൾക്കാണ് പൂർണ ഇളവ്. ടെറസിൽനിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടാൻ പാടില്ലെന്നാണ് വ്യവസ്ഥ. ഷീറ്റിടാൻ പ്രത്യേക അനുമതിയോ ഫീസോ വേണ്ട.കെട്ടിടനിർമാണച്ചട്ടങ്ങളിൽ ഇത്തരം നിർമാണം ഇതുവരെ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ഷീറ്റിടുന്നത് പ്രത്യേക നിർമാണമായിക്കണ്ട് പല തദ്ദേശസ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ പെർമിറ്റ് ഫീസും നികുതിയും ഈടാക്കുന്നുണ്ട്. ഇതാണ് ചട്ടേഭദഗതിയിലൂടെ സർക്കാർ മാറ്റുന്നത്. കൂടുതൽ കെട്ടിടങ്ങൾക്ക് ഇളവ് *അപേക്ഷിച്ചാലുടൻ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് കിട്ടുന്ന വിഭാഗത്തിൽ കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തി. നിലവിൽ പരമാവധി 300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള രണ്ടുനിലവരെയുള്ള ഏഴുമീറ്റർ ഉയരമുള്ള വീടുകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവയുടെ ഏഴുമീറ്ററെന്ന ഉയരപരിധി ഒഴിവാക്കി. കെട്ടിട ഉടമ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് * വാണിജ്യവിഭാഗം കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റിന്റെ വിസ്തീർണം 100 ചതുരശ്രമീറ്ററിൽനിന്ന് 250 ആക്കി *ജി-ഒന്ന് വിഭാഗത്തിൽ 200 ചതുരശ്രമീറ്റർവരെ വിസ്തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വെള്ള, പച്ച കാറ്റഗറികളിലുള്ള വ്യവസായ ആവശ്യത്തിനുള്ളതുമായ എല്ലാ കെട്ടിടങ്ങൾക്കും അപേക്ഷിച്ചാലുടൻ പെർമിറ്റ് നൽകാനുള്ള ചട്ടങ്ങളും ഇളവുചെയ്തു പെർമിറ്റുകൾ നൽകാനെടുത്ത സമയം * 30 സെക്കൻഡിനുള്ളിൽ (സെൽഫ് സർട്ടിഫൈഡ്) – 81,212 * 24 മണിക്കൂറിൽ അനുവദിച്ച മറ്റ് കെട്ടിട നിർമാണ അനുമതി (സാധാരണ പെർമിറ്റ്)- 31,827 * 48 മണിക്കൂറിൽ (സാധാരണ പെർമിറ്റ്)-5012
- Home
- Latest News
- വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല
വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല
Share the news :
Oct 28, 2025, 9:14 am GMT+0000
payyolionline.in
വടകരയിലെ മധ്യവയസ്കന്റെ മരണം: ഒരാൾ അറസ്റ്റിൽ
നാദാപുരത്ത് കുട്ടിഡ്രൈവർമാരുടെ ഇരുചക്രവാഹന യാത്ര വർധിക്കുന്നു; അപകടവും
Related storeis
മേപ്പയൂർ അഞ്ചാംപീടികയില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്ക...
Dec 4, 2025, 12:10 pm GMT+0000
വരും മണിക്കൂറിൽ മഴ ശക്തിപ്രാപിച്ചേക്കാം; കേരളത്തിൽ മുന്നറിയിപ്പ്
Dec 4, 2025, 11:19 am GMT+0000
സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോൺഗ്രസ് ത...
Dec 4, 2025, 11:17 am GMT+0000
തപാലിൽ വീട്ടിൽ കിട്ടും സ്വാമിപ്രസാദം
Dec 4, 2025, 10:21 am GMT+0000
എൽഡിഎഫിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തി വികസന രാഷ്ട്രീയത്തിന്റേ വ...
Dec 4, 2025, 10:09 am GMT+0000
കിച്ചണ്‍ കബോര്‍ഡുകളിലെ ചിതലും പൂപ്പലും ഒഴിവാക്കണോ?
Dec 4, 2025, 9:49 am GMT+0000
More from this section
‘ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി, ചോര കുടിച്ച രാക്ഷസാ… നീ ...
Dec 4, 2025, 9:37 am GMT+0000
ഒടുവില്‍ കോണ്‍ഗ്രസും പറഞ്ഞു, കടക്ക് പുറത്ത്: രാഹുല്‍ മാങ്കൂട്ടത്തില...
Dec 4, 2025, 9:23 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്ത് കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയ...
Dec 4, 2025, 8:43 am GMT+0000
രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
Dec 4, 2025, 8:40 am GMT+0000
ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ, യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ...
Dec 4, 2025, 8:31 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഗജവീരൻ ഗുരുവായൂർ കേശവൻ കുട്ടിയുടെ പ്...
Dec 4, 2025, 8:18 am GMT+0000
ബാലുശ്ശേരി സ്വദേശിക്ക് ഡിജിറ്റൽ തട്ടിപ്പിൽ 20,000 രൂപ നഷ്ടം
Dec 4, 2025, 8:02 am GMT+0000
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും പരീക്ഷ കേന്ദ്രങ്ങൾ ലഭിച്ച ഉദ്യോഗാര്...
Dec 4, 2025, 7:58 am GMT+0000
ടൈപ്പിംഗ് വശമുണ്ടോ? കണ്ണൂര്‍ ജില്ലാ കോടതിക്ക് കീഴില്‍ അവസരം, വേഗം അ...
Dec 4, 2025, 7:11 am GMT+0000
സ്വർണ വില കുറഞ്ഞു
Dec 4, 2025, 6:58 am GMT+0000
എല്ലാ ലിഫ്റ്റും സേഫ് അല്ല’; കുട്ടികളോട് കേരള പോലീസ്
Dec 4, 2025, 6:53 am GMT+0000
ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം
Dec 4, 2025, 6:24 am GMT+0000
ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് പരീക്ഷ ജനുവരിയിൽ, ഫീസ് ഡിസ...
Dec 4, 2025, 6:18 am GMT+0000
കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു
Dec 4, 2025, 5:59 am GMT+0000
അവധി എല്ലാവർക്കും ബാധകം: സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധി
Dec 4, 2025, 5:43 am GMT+0000
