വയനാട് മുണ്ടക്കൈ ദുരന്തം; പി സി എഫ് സലാല നിർദ്ധന കുടുംബങ്ങൾക്ക് തൊഴിലുപകരണങ്ങൾ കൈമാറി

news image
Dec 24, 2024, 3:57 pm GMT+0000 payyolionline.in

 

വയനാട് : വയനാട് മുണ്ടക്കൈ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട പതിനഞ്ചോളം നിർദ്ധന കുടുംബങ്ങൾക്ക് പി ഡി പി യുടെ പോഷക സംഘടനയായ പി സി എഫ് സലാല കമ്മിറ്റി തൊഴിലുപകരണങ്ങൾ നൽകി. കല്പറ്റ സിവിൽ സ്റ്റേഷന് സമീപമുള്ള എം ജി ടി ഓഡിറ്റോറിയത്തിൽ പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പെട്ടിക്കട, വീൽചെയറുകൾ, തയ്യിൽ മെഷീനുകൾ, ആശാരി, മരം വെട്ട്, കൽപണിക്കാർ തുടങ്ങിയവർക്കുള്ള തൊഴിലുപകരണങ്ങളും വിതരണം ചെയ്തു.

പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ സിയാവുദ്ദീൻ തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് ചേർപ്പ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അൻവർ താമരക്കുളം, വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, പി ഡി പി യുടെ വനിതാ വിഭാഗമായ വുമൺസ് ഇന്ത്യാ മൂവ്മെൻ്റിൻ്റെ സംസ്ഥാന പ്രസിഡണ്ട് ശശികുമാരി വർക്കല,ഷീബ നിസ്സാം, പി ഡി പി വയനാട് ജില്ലാ പ്രസിഡണ്ട് മൊയ്തീൻ ചെമ്പോത്തറ, സൈനുദ്ദീൻ ബാപ്പു, പി ഡി പി റസ്ക്യൂ ടീം ക്യാപ്റ്റൻ റാഫി പടിക്കൽ, ഹാഷിക് എ വി, തുടങ്ങിയവർ സംസാരിച്ചു. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. ടി പി ലത്തീഫ് സ്വാഗതവും, വി പി ഷംസുദ്ദീൻ പയ്യോളി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe