വടകരയിലെ മാധ്യമ സ്ഥാപനത്തില്‍ കയറി ഭീഷണി മുഴക്കിയ സംഭവം; മാധ്യമപ്രവർത്തകര്‍ പ്രതിഷേധിച്ചു

news image
Jul 1, 2023, 3:50 am GMT+0000 payyolionline.in

വടകര :  മലയാള മനോരമ ഓഫീസിൽ കയറി ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കിയ സംഭവത്തിൽ വടകര പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന മാധ്യമപ്രവർത്തകരുടെ യോഗം പ്രതിഷേധിച്ചു. വടകര നഗരസഭ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പൂച്ചട്ടിയിൽ കഞ്ചാവ് ചെടി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ച വാർത്ത നൽകിയതിനെ തുടർന്നാണ് നിയമം കയ്യിലെടുത്ത് ഒരു സംഘം ഡി വൈ എഫ് ഐ പ്രവർത്തകർ മലയാള മനോരമ ബ്യുറോയിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയത്.

 

ഇതിന്റെ വീഡിയോ എടുത്ത് എഡിറ്റ് ചെയ്തു തങ്ങൾക്ക് അനുകൂലമായി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്തു.വടകര പോലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകിയ മാധ്യമ പ്രവർത്തകന് നേരെയുണ്ടായ ഭീഷണിയുംനവമാധ്യമങ്ങളിൽ കൂടി നടത്തിയ പ്രചരണത്തിലും പ്രതിഷേധിച്ചു ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നൽകുവാനും യോഗം തീരുമാനിച്ചു.

 

പ്രതിഷേധ യോഗത്തിൽ പ്രസിഡൻറ് പി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി കെ വിജേഷ്,കെ വിജയകുമാർ ,പ്രദീപ് ചോമ്പാല ഇസ്മയിൽ മാടാശേരി, ടി വി ബാലകൃഷ്ണൻ, രാജീവൻ പറമ്പത്ത്,പി ലിജീഷ്, ഒ ശ്രീധരൻ മാസ്റ്റർ,വി പി പ്രമോദ്, ,വി വി രഗീഷ് ,സജിത്ത് വളയം, കെ ഹാഷിം, അനൂപ് കുമാർ സി വി, ആർ കെ പ്രദീപ്, സച്ചിൻ കോട്ടപ്പള്ളി, കെ ശശികുമാർ ,ഒ കെ വിനോദ് കുമാർ ,ശരണ്യ അനൂപ് ,കെ സുഷാന്ത്, ജിതേഷ്, രജീഷ്, , ഹരീന്ദ്രൻ മുടപ്പിലാവിൽ, തുടങ്ങിയവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe