നന്തി ബസാർ: നാലു ദിവസമായി നന്തി ബസാറിലെ വൻമുഖം ഹൈസ്കൂളിൽ നടന്നു വന്ന മേലടി സബ് ജില്ല കലോത്സവത്തിന് തിരശ്ശീല വീണു. എൽ പി വിഭാഗം ജനറ ലിൽ നമ്പ്രത്തുകര യു പി, ജoസ് എൽ പി, ചെറുവണ്ണൂർ എൽ പി 61 പോയിന്റില്‍ നേടി ഒന്നാം സ്ഥാനവും, തൃക്കോട്ടൂർ എ യു പി 58 പോയിന്റില്‍ രണ്ടാം സ്ഥാനവും, വിളയാട്ടൂർ ഇളമ്പിലാട് എം യു പി 54 പോയിന്റില്‍ മൂന്നാം സ്ഥാനവും നേടി.
യു പി ജനറലിൽ കണ്ണോത്ത് യുപി ഒന്നാം സ്ഥാനവും, തൃക്കോട്ടൂർ എയുപി, ജി എച്ച് എസ് ചെറുവണ്ണൂർ, സെക്രട് ഹാർട്ട് യുപി, കീഴൂർ യ പിഎന്നിവർ രണ്ടാം സ്ഥാനവും,വിളയാട്ടൂർ എളമ്പിലാട്എം യു പി, ആവള യുപി, ജി യു പി എസ് തുറയൂർ, ജീവിച്ച് എസ് എസ് മേപ്പയൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി. എച്ച് എസ് ജനറലിൽ ടി എസ് ജീവി എച്ച് എസ് എസ് പയ്യോളി ഒന്നാം സ്ഥാനം നേടി, ജീവി എച്ച് എസ് എസ് മേപ്പയൂർ രണ്ടാം സ്ഥാനവും, സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി .
എച്ച് എസ് എസ് ജനറലിൽ ടി എ സ് ജി വി എച്ച് എസ് എസ് പയ്യോളി ഒന്നാം സ്ഥാനവും സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം രണ്ടാം സ്ഥാനവും ജീവിച്ച് എസ് എസ് മേപ്പയൂർ മൂന്നാം സ്ഥാനവും നേടി.
യുപി സംസ്കൃതത്തിൽ ജിഎച്ച്എസ് ചെറുവണ്ണൂർ ഒന്നാം സ്ഥാനവും, മുചുകുന്ന് യു പി രണ്ടാം സ്ഥാനവും ആവള യുപി, ജിഎച്ച്എസ് വൻമുഖം എന്നിവർ മൂന്നാം സ്ഥാനവും നേടി.
എച്ച് എസ് സംസ്കൃതത്തിൽ ജീവിച്ച് എസ് എസ് മേപ്പയൂർ ഒന്നാം സ്ഥാനവും,ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി രണ്ടാം സ്ഥാനവും ജിഎച്ച്എസ്എസ് ആവള കുട്ടോത്ത്, എസ് വി എ എച്ചു എസ് എസ് നടുവത്തൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി
എൽപി അറബിക്കിൽ കണ്ണോത്ത് യുപി സ്കൂൾ ഒന്നാം സ്ഥാനവും, ജെംസ് എ എൽ പി സ്കൂൾ രണ്ടാം സ്ഥാനവും തിക്കോടി എംഎൽപി മൂന്നാം സ്ഥാനവും നേടി
യുപി അറബിക്കിൽ ജി യു പി സ്കൂൾ തുറയൂർ ഒന്നാം സ്ഥാനവും മുയിപ്പോത്ത് എം യു പി സ്കൂൾ, ആവള യുപി സ്കൂൾ രണ്ടാം സ്ഥാനവും ജിഎച്ച്എസ് ചെറുവണ്ണൂർ, അയനിക്കാട് വെസ്റ്റ് യുപി, കീഴൂർ എയുപി സ്കൂൾ എന്നിവർ മൂന്നാം സ്ഥാനം നേടി.
എച്ച്എസ് അറബിക്കിൽ ജിഎച്ച്എസ് വൻമുഖം ഒന്നാം സ്ഥാനവും സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം രണ്ടാം സ്ഥാനവും ബി ടി എം എച്ച് എസ് എസ് തുറയൂർ മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് വി.പി.ദുൽഖിഫിൽ മുതൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ട്രോഫികൾ നൽകി.