‘മലബാറിലെ ഉപരിപഠന പ്രതിസന്ധി പരിഹരിക്കണം’ ; മുസ്ലിം ലീഗ് മേലടി എഇഒ ഓഫീസ് ധർണ്ണ നടത്തി

news image
Jul 10, 2023, 9:37 am GMT+0000 payyolionline.in

പയ്യോളി: മലബാറിലെ ഉപരിപഠന പ്രതിസന്ധി പരിഹരിക്കാൻ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രക്ഷോഭത്തിൻ്റെ ഭാഗമായി മേലടി എ.ഇ.ഒ.ഓഫീസിനു മുമ്പിൽ മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ പെങ്കെടുത്ത മാർച്ചിന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി ഹനീഫ മാസ്റ്റർ , പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രടറി ബഷീർ മേലടി , മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ.അബുബക്കർ, തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി , ഒ.കെ.ഫൈസൽ , ഏ.പി.കുഞ്ഞബ്ദുള്ള ,പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് ഹാഷിം കോയ തങ്ങൾ ,ഹുസ്സയിൻ മൂരാട്, വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി.റഷീദ ,റഷീദ് എടത്തിൽ ,അബ്ദുറഹിമാൻവർദ് ,മജീദ് മന്ദത്ത്, ഡി.എ.പി.എൽ ജില്ലാ ട്രഷറർ എൻ.കെ.കുഞ്ഞബ്ദുള്ള ,ഖത്തർ കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി.പ്രസിഡണ്ട് കെ.വി.മുഹമ്മദ് ജൗഹർ എന്നിവർ നേതൃത്വം നൽകി.

തുടർന്നു നടന്ന ധർണ്ണയിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എൻ.പി.മുഹമ്മദ് ഹാജി അദ്ധ്യക്ഷനായി.
ധർണ്ണ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം സമദ് പൂക്കാട് ,മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.കെ.റിയാസ് എന്നിവർ പ്രസംഗിച്ചു.

മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ സ്വാഗതവും പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി നന്ദിയും പറഞ്ഞു.തുടർന്ന് മലബാറിൽ ഉപരിപഠനത്തിന് സീറ്റുകിട്ടാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാച്ചുകൾ അനുവദിക്കേണ്ട ആവശ്യകത പ്രതിപാദിച്ചുകൊണ്ടുള്ള നിവേദനം ജില്ലാ മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സി.ഹനീഫ മാസ്റ്റർ മേലടി എ ഇ ഒ വിന് കൈമാറി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe