മലപ്പുറത്ത് അച്ഛനും മകനും എലിപ്പനി ബാധിച്ച് മരിച്ചു

news image
Jun 30, 2023, 2:09 pm GMT+0000 payyolionline.in

മലപ്പുറം : മലപ്പുറത്ത് അച്ഛനും മകനും എലിപ്പനി ബാധിച്ച് മരിച്ചു. പൊന്നാനി സ്വദേശികളായ 70 വയസുകാരനും, 44 വയസുള്ള മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24, 28 തീയതികളിൽ മരിച്ചവരുടെ സാമ്പിൾ പരിശോധന ഫലമാണ് പുറത്ത് വന്നത്. എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പ് മുന്നറിപ്പ് നിലനിക്കെയാണ് രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചത്.

അതേ സമയം, വയനാട്ടിൽ ഇന്ന് പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്താണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആരോഗ്യ സ്ഥിതി രൂക്ഷമായതോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഒരാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിയാണ് ജില്ലയിൽ പനി ബാധിച്ചു മരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe