പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് സർവ്വകലാശാലക്ക് നിയമോപദേശം

news image
Jun 28, 2023, 10:00 am GMT+0000 payyolionline.in

കൊച്ചി> ഡോ. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട്  മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവ്വകലാശാലയ്ക്ക് സ്റ്റാൻഡിംഗ് കൗൺസിൽ നിയമോപദേശം നൽകി. ഹൈക്കോടതി ഉത്തരവോടെ ഗവർണറുടെ സ്റ്റേ നിലനിൽക്കില്ലെന്നും നിയമന നടപടിയുമായി സർവ്വകലാശാലയ്ക്ക് മുന്നോട്ട് പോകാമെന്നുമാണ് നിയമോപദേശം. ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ ഐ വി പ്രമോദ് ആണ് നിയമോപദേശം നൽകിയത്.

നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കിൽ മാത്രമാണ് ചാൻസലർക്ക് ഇടപെടാൻ കഴിയുക. യൂണിവേഴ്സിറ്റി ആക്ട് സെക്ഷൻ 7 പ്രകാരം ഇതിന് ചാൻസലർക്ക് അധികാരമുണ്ട്. നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാൻസലറെ അറിയിച്ച് നടപടികൾ തുടങ്ങാം എന്നും സ്റ്റാൻഡിംഗ് കൗൺസിൽ പറഞ്ഞു. ആഗസ്റ്റ് 17 നാണ് നിയമനം മരവിപ്പിച്ചു ഗവർണർ ഉത്തരവ് ഇറക്കിയത്.ഈ ഉത്തരവ് ഗവർണർ ഇതുവരെ റദാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമോപദേശം ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe