നാദാപുരത്തെ വീട്ടുവളപ്പില്‍ പഴകിയ മീനും ഐസും; പരിശോധന

news image
Jul 10, 2024, 5:26 pm GMT+0000 payyolionline.in

നാദാപുരം: വളയം പഞ്ചായത്തില്‍ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത മത്സ്യവും ഐസും കണ്ടെത്തി. വളയം മത്സ്യമാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പ്രദേശത്തെ ഒരു വീട്ടുപരിസരത്ത് വില്‍പനക്കായി സൂക്ഷിച്ച നിലയിലാണ് 15 കിലോയോളം മത്സ്യവും 40 കിലോ ഐസും കണ്ടെത്തിയത്.

വളയത്തെ മത്സ്യമാര്‍ക്കറ്റില്‍ മതിയായ അളവില്‍ ഐസ് ഉപയോഗിക്കാതെ മത്സ്യം വിറ്റ കച്ചവടക്കാരന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാദാപുരം സര്‍ക്കിളിലെ ഭക്ഷ്യസുരക്ഷാവിഭാഗം ഓഫീസര്‍ ഫെബിന അഷ്‌റഫ്, ഓഫീസ് അസിസ്റ്റന്‍റ് മഠത്തില്‍ നൗഷീന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe