കൊയിലാണ്ടി :മുചുകുന്ന് നന്തി ചാക്കര റോഡിൽ നല്ലൂര് ശ്രീധരൻ നായരുടെ വീടിനാണ് തീപ്പിച്ചത്. വീടിൻറെ രണ്ടാം നിലയിലുള്ള മച്ചിനും കിടക്കയ്ക്കും ആണ് വൈകുന്നേരം അഞ്ചരയോടെ തീ പിടിച്ചത്.
തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് ഗ്രേഡ് എ.എസ്.ടി.ഒ.കെ. പ്രദീപൻ്റെ നേതൃത്വത്തിൽ തീ പൂർണമായും അണച്ചു. വീടിൻറെമേൽക്കൂരയിൽ വെൽഡിങ് പണികൾ നടന്നതിൽ നിന്നും തീപ്പൊരി പാറി കിടക്കയിൽ വീണ് തീപിടിക്കുകയായിരുന്നുവെന്നു കരുതുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ഷിജു ടിപി,ജനീഷ് കുമാർ,ഇർഷാദ് പികെ, രജീഷ് വിപി, സജിത്ത് പി കെ, ഹോം ഗാർഡ് ബാലൻ ടി പി, സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.