ദേശീയ പാതയിലെ അശാസ്ത്രീയത: അദാനി ഗ്രൂപ്പും കേന്ദ്ര സർക്കാറും ചേർന്നുള്ള അവിശുദ്ധ കൂട്ട് കെട്ട്- ആർ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ

news image
Jul 22, 2024, 12:23 pm GMT+0000 payyolionline.in

നന്തി: ദേശീയ പാതയിലും, പരിസര പ്രദേശങ്ങളിലും ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം അശാസ്ത്രീയമായ നിർമ്മാണ പ്രവൃത്തിയും, മണ്ണിൻ്റെ ഘടനക്ക് അനുസരിച്ചുള്ള പ്ലാൻ തയ്യാറാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവാത്തതുമാണ്. കോടിക്കണക്കിന് രൂപ ലാഭം കൊയ്ത് കൊണ്ട് അദാനി ഗ്രൂപ്പ് വഗാഡിന് കൈമാറ്റം ചെയ്തതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി വഗാഡിൻ്റെ നന്തിയിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. എം.പി ശിവാനന്ദൻ, പുനത്തിൽ ഗോപാലൻ, എം.കെ.പ്രേമൻ , എം.പി. അജിത, രജീഷ്മാണിക്കോത്ത്, രാജൻ കൊളാവി, സുരേഷ് മേലേപ്പുറത്ത്, കബീർ സലാല , അവിനാഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു. മുകുന്ദൻ മാസ്റ്റർ,എം.പി ജിതേഷ്‌ വി.മോഹനൻ,രാജ്നാരായണൻ,പി.ടി രാഘവൻ, കെ വി ചന്ദ്രൻ, ചെറിയാവി സുരേഷ് ബാബു , ബിജു കേളോത്ത് കെ.ടി രാധാകൃഷ്ണൻ, കെ.എം. കുഞ്ഞിക്കണാരൻ, വി.വി. മോഹനൻ ,ഷീബ ശ്രീധരൻ , സുനിത.കെ, സിന്ധു ശ്രീശൻ ,രജിലാൽമാണിക്കോത്ത്, എം. നിബിൻകാന്ത്, പ്രജീഷ് നല്ലോളി എന്നിവർ പ്രതിഷേധമാർച്ചിന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe