ത​െൻറ ജീവനെടുക്കാൻ സി.പി.എം വിചാരിക്കാൻ നടക്കില്ലെന്ന് കെ. സുധാകരൻ

news image
Jul 1, 2023, 7:21 am GMT+0000 payyolionline.in

കണ്ണൂർ: ത​െൻറ ജീവനെടുക്കാൻ സി.പി.എം വിചാരിക്കാൻ നടക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഞാനൊരു ദൈവവിശ്വാസിയാണ്. ​ഏറെ ഭീഷണികൾ അതിജീവിച്ചാണ് ഞാനിതുവരെ എത്തിയത്. സി.പി.എം ​സുധാകരനെ ​കൊല്ലാൻ വാടക കൊലയാളികളെ അയച്ചിരുന്നുവെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ വെളിപ്പെടു​ത്തലിനോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം.

പോത്തിനോട് വേദ​മോതുക എന്ന പഴമൊ​ഴിയുണ്ട്. അതുപോലെയാണ് പിണറായി ​വി​ജയൻ. ഈ സർക്കാറിന്റെ ഇൗ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവിൽ കേ​സ് കൊടുക്കാൻ ആലോചിട്ടില്ല. അഭിഭാഷകരുമായി ചർച്ച ചെയ്ത് ആലോചിക്കാം. എനിക്ക് ജി. ശക്തിധരന്റെ നേരിട്ട് പരിചയമില്ല. ഇതു​വരെ വിളിച്ചിട്ടില്ല. ഇനി വിളിച്ച് ഒരു നന്ദി പറയണമെന്നുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു. സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തി കൈതോലപ്പായക്ക് പിന്നാലെയാണ് പുതിയ ആരോപണവുമായി ജി.ശക്തിധരന്‍ രംഗത്ത് വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe