കൊച്ചി > ടെക്കികളുടെ കലയുടെ പൂരമായ തരംഗ് സീസൺ 2ന് നാളെ തുടക്കം. ആയിരത്തിലേറെ ഐടി കമ്പനികളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുക്കും. തരംഗ് സീസൺ-2 വിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ ഇൻഫോപാർക്കിൽ പൂർത്തിയാക്കിയതായി പ്രോഗ്രസ്സീവ് ടെക്കിസ് സംഘാടകർ അറിയിച്ചു.
വൈകിട്ട് 4:30ന് വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന സാംസ്കാരികഘോഷ യാത്രയോടെ തരംഗ് സീസൺ 2 ആരംഭിക്കും. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഇൻഫോപാർക് സിഇഒ, എറണാകുളം കളക്ടർ, സംവിധായകൻ ലാൽ ജോസ് തുടങ്ങിയവർ പങ്കെടുക്കും. രാത്രിയിൽ കഥകളിയോടെ തരംഗ് സീസൺ 2മത്സരങ്ങൾ ആരംഭിക്കും. 22 മുതൽ മാർച്ച് 7 വരെയാണ് കലോത്സവം. അഞ്ചോളം വേദികളിലായാണ് മത്സരങ്ങൾ.