എസ് എസ് എൽ സി പരീക്ഷാ ചോദ്യപേപ്പറുകൾ എത്തി

news image
Feb 21, 2024, 3:44 pm GMT+0000 payyolionline.in

കൊച്ചി> മാ‍‍‍ർച്ച് നാലിന് ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയുടെ ചോദ്യ പേപ്പറുകൾ എത്തി. പരീക്ഷാനടത്തിപ്പിന്റെ ഭാഗമായി രണ്ടു ദിവസമായി പോലീസ് അകമ്പടിയോടെ ചോദ്യപ്പേപ്പർ വിതരണം നടന്നുവരികയാണെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്ട്രോങ്‌ റൂമുകളിൽ സൂക്ഷിച്ചിക്കുന്ന ചോദ്യപ്പേപ്പറുകൾ മാർച്ച് 25 വരെ പോലീസ് സംരക്ഷണത്തിൽ ആയിരിക്കും. മാർച്ച് 4-ന്‌ തുടങ്ങി 25-ന് അവസാനിക്കും വിധമാണ് പരാക്ഷാ ടൈം ടേബിൾ.

പത്താം ക്ലാസ് പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാർഥികളാണ്. 2971 പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. പ്ലസ് വണ്ണിൽ 4,15,044 വിദ്യാർഥികളും പ്ലസ് ടുവിൽ 4,44,097 വിദ്യാർഥികളും പരീക്ഷയെഴുതും. പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്.

വി.എച്ച്.എസ്.സി.യിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം 29,337 കുട്ടികളും പരീക്ഷയെഴുതും. സ്കൂൾ വാർഷികപ്പരീക്ഷകളുടെ ഒരുക്കങ്ങൾ മന്ത്രിയുടെ അധ്യക്ഷതയിൽ  ഉന്നതതലയോഗം വിലയിരുത്തി. ജില്ലാ കളക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

മാർച്ച് ഒന്നു മുതൽ 26 വരെയാണ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ. പ്ലസ്ടുവിനും വി.എച്ച്.എസ്.സി.ക്കും ലക്ഷദ്വീപിലും ഗൾഫിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

പരീക്ഷ കഴിഞ്ഞ് ഓരോ ദിവസത്തെയും ഉത്തരക്കടലാസ് കെട്ടുകൾ അതേദിവസം പോേസ്റ്റാഫീസുകളിൽ എത്തിക്കണം. സ്കൂളുകളിൽനിന്ന്‌ ഉത്തരക്കടലാസുകളെത്തുന്ന സമയം വരെ പോേസ്റ്റാഫീസുകൾ തുറന്നുപ്രവർത്തിക്കുന്നത് ഉറപ്പു വരുത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe