പയ്യോളി : തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിലെ ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ മലാല ദിനം ആചരിച്ചു. നൂറു കണക്കിന് ഷാളുകൾ കൊണ്ട് മലാലയുടെ പോർട്രേറ്റ് ഇൻസ്റ്റലേഷൻ ( പ്രതിഷ്ഠാപന കല) തയ്യാറാക്കിയാണ് മലാല ദിനം ആചരിച്ചത്. സ്കൂളിലെ വിദ്യാർഥികളും എൻഎസ്എസ് വളണ്ടിയർമാരും ചേർന്നാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.