കൊയിലാണ്ടിയിൽ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആൾ മരിച്ചു

news image
Oct 25, 2023, 5:28 pm GMT+0000 payyolionline.in
കൊയിലാണ്ടി: വെള്ളിയാഴ്ച രാവിലെ പാലോറമല പുറക്കാട്ടിരി പാലത്തിന് സമീപം ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചേമഞ്ചേരി തുവ്വക്കോട് സ്വദേശി  മരണമടഞ്ഞു. ചേമഞ്ചേരി തുവ്വക്കോട് മാവുള്ള കണ്ടി ഉണ്ണികൃഷ്ണൻ (56) ആണ് മരിച്ചത്. ഭാര്യ:  റീജ. മക്കൾ: അമൽ കൃഷ്ണ ( എൻ.ഇ.എൽ.ഐ.ടി.), അഭിനന്ദ് കൃഷ്ണ (ബി.എസ്.സി. നഴ്സിങ്ങ് വിദ്യാർത്ഥി ). സഹോദരങ്ങൾ: ശിവദാസൻ , പാറുക്കുട്ടി, രാധ, പരേതനായ രാവുണ്ണിക്കുട്ടി . സഞ്ചയനം ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe