കൊയിലാണ്ടിയിൽ ഐസ് പ്ലാൻ്റ് നു സമീപം ഷെഡിനു തീ പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

news image
Feb 5, 2024, 5:51 am GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടിയിൽ തീപിടുത്തം. 14 മൈൽ ചെറിയമങ്ങാട്  ദുർഗ്ഗാക്ഷേത്രം റോഡിൽ  സിഎം ഐസ് പ്ലാന്റിനോട് ചേർന്ന  ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിനാണു  തീപിടിച്ചത്.അഗ്നി രക്ഷാ സേന എത്തിയതിനാൽ വൻ ദുരന്തം ഒഴുവാഴി.
ഇന്ന് രാവിലെ നാലു മണിയോടു കൂടിയാണ് തീപിടുത്തം ഉണ്ടായത് . വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന എത്തുകയും തീ പൂർണമായും അണയ്ക്കുകയും ചെയ്തു. സി,എം ഐസ് പ്ലാന്റിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ച 500 ഓളം ഐസ് ബോക്സുകൾ കത്തിനശിച്ചു.ഐസ് പ്ലാന്റിനോട് ചേർന്ന് വീടുകൾ, കടമുറികൾ, ഐസ് പ്ലാന്റിൽ  നിർത്തിയിട്ട ലോറികൾ  എന്നിവടങ്ങളിലെക്ക് തീപടരുന്നത് അഗ്നി രക്ഷാ സേനക്ക്  തടയാൻ കഴിഞ്ഞു. ഷെഡ് പൂർണമായും കത്തിയമർന്നു. 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ.  പ്രദീപ് കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് പി കെ,ഷിജു ടിപി,ശ്രീരാഗ് എം വി,സനൽ രാജ്,ഷാജു,നിതിൻരാജ്,ഹോം ഗാർഡ് ബാലൻ  എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe