കൊയിലാണ്ടി :മാരാമുറ്റം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചെണ്ടമേള അരങ്ങേറ്റം നടന്നു. മാരാമുറ്റം ബാബു ആശാന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച 12 ഓളം കുട്ടികളാണ് അരങ്ങേറ്റം നടത്തിയത്. നിരവധി പേരാണ് അരങ്ങേറ്റം കാണാൻ ക്ഷേത്രത്തിൽ എത്തിയത്.