കേരളം പനികിടക്കയിൽ; ഇന്നലെ 13,521 പേ​ർ​ക്ക് ബാ​ധി​ച്ചു

news image
Jun 24, 2023, 9:19 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: ശരിക്കും കേരളം പനികിടക്കയിലായ അവസ്ഥയിലാണ്. ദി​നം പ്രതി പ​ക​ർ​ച്ച​പ്പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​കയാണ്. ഒ​പ്പം ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, എ​ച്ച്​1 എ​ൻ1 എ​ന്നി​വ​യും അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച 13,521 പേ​ർ​ക്കാ​ണ്​ സം​സ്ഥാ​ന​ത്ത്​ പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഇ​ത്​ 13,409 ആ​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഈ​മാ​സ​ത്തെ മൊ​ത്തം ക​ണ​ക്ക്​ 2,24,410 ആ​യി. 53 ഡെ​ങ്കി​പ്പ​നി കേ​സു​ക​ളാ​ണ്​ വ്യാ​ഴാ​ഴ്ച റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച അ​ത്​ 125 ലേ​ക്ക്​ ഉ​യ​ർ​ന്നു. കൊ​ല്ലം ജി​ല്ല​യി​ൽ ഒ​രു​മ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്തു. എ​ലി​പ്പ​നി എ​ട്ടു​പേ​ർ​ക്കും മ​ലേ​റി​യ ര​ണ്ടു​പേ​ർ​ക്കും സ്ഥി​രീ​ക​രി​ച്ചു.

പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും.അതേസമയം, പനി പ്രതിരോധത്തിന്റെ ഭാ​ഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും നടക്കും. നാളെ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാൻ ആണ് നിർദേശം. ഇത് ഒരു ജനകീയ പ്രതിരോധ പ്രവർത്തനമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.

പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ എ​ല്ലാ ജി​ല്ല​യി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ഒ​രി​ട​ത്തും കാ​ര്യ​ക്ഷ​മ​മാ​യി​ല്ല. ഈ ​പ​നി​ക്ക​ണ​ക്ക്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടേ​ത്​ മാ​ത്ര​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടേ​തു​കൂ​ടി ക​ണ​ക്കു​കൂ​ട്ടു​​മ്പോ​ൾ മൂ​ന്നി​ര​ട്ടി​യെ​ങ്കി​ലും വ​രു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് പ​നി ബാ​ധി​ത​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍, 2164. ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് കു​റ​വ്, 399. തി​രു​വ​ന​ന്ത​പു​രം-1208, കൊ​ല്ലം-1231, പ​ത്ത​നം​തി​ട്ട-497, കോ​ട്ട​യം-646, ആ​ല​പ്പു​ഴ-829, എ​റ​ണാ​കു​ളം-1177, തൃ​ശൂ​ര്‍-718, പാ​ല​ക്കാ​ട്-916, കോ​ഴി​ക്കോ​ട്-1293, വ​യ​നാ​ട്-651, ക​ണ്ണൂ​ര്‍-1041, കാ​സ​ർ​കോ​ട്​-751 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. ഡെ​ങ്കി​പ്പ​നി ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. 61 പേ​ർ​ക്കാ​ണ്​ വെ​ള്ളി​യാ​ഴ്ച ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൊ​ല്ല​ത്ത്​ 27 പേ​ർ​ക്കും ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe