നന്തി ബസാർ: ഇരുപതാം മൈൽസിലെ സർവീസ് റോഡ് വെള്ളക്കെട്ടും, കുഴികളും,കാരണം വാഹനങ്ങൾക്കും, കാൽ നട യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായിട്ട് മാസങ്ങൾ കഴിയുന്നു. ബന്ധപ്പെട്ട അധികാരികളോട് പരാതി അറിയിച്ചെങ്കിലും ഇത് വരെ യാതൊരു പരിഹാരവും ഉണ്ടായില്ല, സർവീസ് റോഡിനു വീതി കുറവായതു കൊണ്ട് കാൽനടക്കാർക്കും ഏറെ പ്രയാസം നില നില്കുന്നു.
ബസ്സുകളോ, ഓട്ടോറിക്ഷകളോ സർവീസ് റോഡിൽ കയറാത്തത് കാരണം വൃദ്ധരും, കുട്ടികളും കിലോമീറ്ററുകൾ നടന്നാണ് തിക്കോടിയിലേക്കും, നന്തിയിലേക്കും യാത്ര ചെയ്യുന്നത്. ഉടനെ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ ചേർന്ന ജനകീയ കൺവൻഷനിൽ കുന്നുമ്മൽ ബഷീർ അധ്യക്ഷനായി. വാർഡ് മെമ്പർമാരായ എ.വി. ഉസ്ന, റജുല, സുരേഷ്, എം.സി ശറഫുദ്ധീൻ, ജനാർദ്ദനൻ, കെ.വി.സനൽ, നസറു, മനാർ മൊയ്‌ദീൻ ഹാജി എന്നിവര്‍ സംസാരിച്ചു.
ബന്ധപ്പെട്ട അധികാരികൾക്ക് വീണ്ടും നിവേദനം നൽകാനും, പരിഹാരം കാണാത്ത പക്ഷം ദേശീയ പാത ഉപരോധം അടക്കമുള്ള സമര പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. യോഗത്തിൽ സി. ഫൈസൽ സ്വാഗതവും, മോഹനൻ വൈധ്യർ നന്ദിയും പറഞ്ഞു.