വടകര: പോലീസിന്റെ പുതിയ ഗതാഗത പരിഷ്കാരങ്ങളിലും കർശന നടപടികളിലും പ്രതിഷേധിച്ച് വടകരയിൽ നിന്ന് പേരാമ്പ്ര, കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. നേരത്തെ ലിങ്ക് റോഡിൽ നിന്നായിരുന്നു പയ്യോളി, കൊയിലാണ്ടി, പേരാമ്പ്ര ഭാഗങ്ങളിലേക്കുള്ള ബസുകൾ ആളുകളെ കയറ്റി സർവീസ് ആരംഭിച്ചിരുന്നത്. എന്നാൽ പുതിയ പോലീസ് നിർദേശപ്രകാരം ഇനി മുതൽ അടക്കാത്തെരു കോൺവെന്റ് റോഡ് വഴി പഴയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്ന് മാത്രമേ സർവീസ് നടത്താവൂ എന്ന് കർശന […]
Kozhikode
