വടകര : വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 120 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 13 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടപടി. കണ്ടാലറിയാവുന്ന 107 പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻ്റ് ടി.ടി. ജിനീഷ്, സെക്രട്ടറി എൻ. ഷിജിൽ, ട്രഷറർ അമൽ എന്നിവരും ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുമാണ് കേസിൽ ഉൾപ്പെട്ട പ്രധാന നേതാക്കൾ. മാരാകായുധങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള […]
Kozhikode
