ഞാൻ കാണാൻ വന്നതാ..; വയനാട് ടൗൺഷിപ്പിൽ എത്തി മമ്മൂട്ടി, ആശ്വാസ വാക്കുകളേകി മടക്കം

വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള സർക്കാരിന്റെ ടൗൺ ഷിപ്പ് സന്ദര്ശിക്കാനെത്തി മമ്മൂട്ടി. അധികൃതരോട് കാര്യങ്ങൾ തിരക്കിയും വിദ്യാർത്ഥികളോട് അടക്കം കുശലം ചോദിച്ചതിനു ശേഷവുമാണ് മമ്മൂട്ടി വയനാട്ടിൽ നിന്നും മടങ്ങിയത്. ഏതാനും ചില വീടുകളും അദ്ദേഹം സന്ദർശിച്ചിരുന്നു. കേരളത്തിൻറെ ഒരു സാമൂഹിക മൂലധനമാണ് ഇവിടെ കാണുന്നതെന്നും ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങളെ ചേർത്തുപിടിച്ചതാണിതെന്നും അദ്ദേഹം പറയുന്നു. ‘ഭക്ഷണം, വസ്ത്രം, പാർപ്പിടം. ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും […]

Kozhikode

Mar 7, 2026, 9:23 am GMT+0000
സ്വന്തം പേരിൽ ബാങ്കിൽ അക്കൗണ്ടെടുക്കും; ചെക്ക് ബുക്ക്, എടിഎം കാർഡ്, പാസ് ബുക്ക്, എല്ലാം അജ്ഞാത തട്ടിപ്പ് സംഘത്തിന്, 3 പേർ പിടിയിൽ

തിരുവനന്തപുരം: സൈബർ തട്ടിപ്പ് സംഘങ്ങൾക്കായി ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകി കമ്മീഷൻ കൈപ്പറ്റി വന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. മ്യൂൾ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് സൈബർ പൊലീസ് നിരീക്ഷിച്ചുവന്നവരാണ് പ്രതികൾ. കല്ലറ സ്വദേശി അൽഅമീൻ (34), ഭരതന്നൂർ മൈലമൂട് സ്വദേശി ഷാൻജി (34), കല്ലറ പാട്ടറ വണ്ടിത്തടത്ത് വാടകയ്ക്ക് താമസിക്കുന്ന സജിൻ (26) എന്നിവരാണ് പാങ്ങോട് പൊലീസിൻ്റെ പിടിയിലായത്. തട്ടിപ്പുകാരുടെ നിർദേശപ്രകാരം വിവിധ ബാങ്കുകളിൽ സ്വന്തം പേരിൽ അക്കൗണ്ടുകളെടുത്ത ശേഷം അതിന്റെ […]

Kozhikode

Mar 7, 2026, 9:21 am GMT+0000
‘രാഹുൽ സൈക്കോപാത്ത്, അബോർഷന് സമ്മതിപ്പിച്ചത് ഭീഷണിയിലൂടെ’; ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി ആദ്യ പരാതിക്കാരി

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹർജിയിൽ ആദ്യപരാതിക്കാരി വ്യക്തമാക്കുന്നു. ജാമ്യ വേളയിൽ ഹൈക്കോടതി മിനി ട്രയൽ നടത്തി. ഇത് നിയമവിരുദ്ധമാണ്. സമ്മതമില്ലാതെ പലവട്ടം ബലാത്സംഘം ചെയ്തു. ഗർഭിണി ആയിരിക്കെ ഒരിക്കൽ പോലും സമാധാനം നൽകിയിട്ടില്ല. അബോർഷന് സ്വയം സന്നദ്ധ ആയിരുന്നില്ല. ഭീഷണിയിലൂടെ സമ്മതിപ്പിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പ്രായപൂർത്തി ആകാത്ത ഇരയുൾപ്പടെ 10 ഓളം ഇരകളെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ട്. രാഹുൽ സൈക്കോപാത്താണ്. സാമൂഹ്യ വിരുദ്ധ […]

Kozhikode

Mar 7, 2026, 9:19 am GMT+0000
മണ്ണാണ്ടി നിസാർ അന്തരിച്ചു

പള്ളിക്കര: മണ്ണാണ്ടി നിസാർ (52) അന്തരിച്ചു. ഭാര്യ താജുനിസയാണ്. മക്കൾ: യാസീൻ, സിനാൻ. ഖബറടക്കം ഇന്ന് വൈകുന്നേരം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Kozhikode

Mar 7, 2026, 8:17 am GMT+0000
സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ ഗോപാലൻ നായർ അന്തരിച്ചു

ചേമഞ്ചേരി: പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ ഗോപാലൻ നായർ (95) അന്തരിച്ചു. ഭാര്യ മാധവി അമ്മയാണ്. മക്കൾ: ദേവകി, ഗൗരി, രാമചന്ദ്രൻ, ശ്യാമള, വത്സല. മരുമക്കൾ: പത്മനാഭൻ, അനിത. പരേതരായ പുതുക്കിടിപ്പറമ്പത്ത് കുഞ്ഞിരാമൻ നായർ, ഗംഗാധരൻ നായർ, കാര്യക്കണ്ടി കുഞ്ഞിരാമൻ നായർ എന്നിവർ മരുമക്കളാണ്. സഹോദരങ്ങൾ: കൂടനാടി ഗംഗാധരൻ നായർ, ഉണ്ണിനായർ. പരേതരായ കുഞ്ഞിരാമൻ നായർ, ചാത്തുകുട്ടിനായർ, മാധവൻ നായർ, കൃഷ്ണൻ നായർ, രാഘവൻ എന്നിവർ സഹോദരങ്ങളാണ്. സഞ്ചയനം മാർച്ച് 12 വ്യാഴാഴ്ച നടക്കും.

Kozhikode

Mar 7, 2026, 8:08 am GMT+0000
മർദനം തടയുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തതിന് വൈരാഗ്യം; വീട്ടിൽ അതിക്രമിച്ചുകയറി ദമ്പതികൾക്ക് നേരെ ആസിഡ് ആക്രമണം, പ്രതി പിടിയിൽ

കൊച്ചി: മർദനം തടയാൻ ശ്രമിച്ചതിനും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനും ദമ്പതികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ് (48) ആണ് പോലീസിന്റെ പിടിയിലായത്. മാമലക്കണ്ടം സ്വദേശിയായ എൽദോസിനും ഭാര്യക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി മറ്റൊരാളെ മർദിക്കുന്നത് കണ്ട എൽദോസ് അത് തടയുകയും ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ആസിഡ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം […]

Kozhikode

Mar 7, 2026, 7:05 am GMT+0000
കലൂർ സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ​ഗേറ്റ് തകർന്നുവീണ സംഭവം: അന്വേഷണത്തിന് നിർദേശം നൽകി ജിസിഡിഎ

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ജിസിഡിഎ. ജിസിഡിഎയിലെ എൻജിനീയറിങ് വിഭാഗം അന്വേഷിക്കും. സംഭവത്തിൽ വേഗത്തിൽ റിപ്പോർട്ട് നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടിയെന്ന് ചെയർമാൻ കെ. ചന്ദ്രൻപിള്ള അറിയിച്ചു. നവീകരണത്തിന്‍റെ ഭാഗമായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുന്നില്‍ സ്ഥാപിച്ച കവാടത്തിലെ കൂറ്റന്‍ ഗേറ്റാണ് ഇന്നലെ തകര്‍ന്നു വീണത്. ഈ സമയം ഈവഴി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഗേറ്റ് പതിച്ച് അപകടമുണ്ടാകാതെ തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. ഗേറ്റ് […]

Kozhikode

Mar 7, 2026, 7:01 am GMT+0000
ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

ന്യൂ ഡൽഹി: രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 ആയി. വാണിജ്യ സിലിണ്ടറിൻ്റെ വില 1890.50 ആയി. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യസിലിണ്ടറിന് 1883 രൂപയുമായി. മുംബൈയിൽ ഗാർഹിക സിലിണ്ടറിന് 912.50 രൂപയും വാണിജ്യ സിലിണ്ടറിന് 1835 രൂപയുമാണ് വില. കൊൽക്കത്തയിൽ […]

Kozhikode

Mar 7, 2026, 6:53 am GMT+0000
മേലടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു; ആരോഗ്യ-ക്ഷീര മേഖലകൾക്ക് മുൻഗണന

പയ്യോളി: ജനക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് എൻ.എം. ദാമോദരൻ അവതരിപ്പിച്ചു. ആരോഗ്യ, ക്ഷീര മേഖലകളുടെ പുരോഗതിക്കായി വൻതുക നീക്കിവെച്ചുകൊണ്ടുള്ള സമഗ്ര വികസന പദ്ധതികളാണ് ബജറ്റിലെ പ്രധാന ആകർഷണം. 7,68,42,522 രൂപ വരവും 7,03,37,402 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 65,05,120 രൂപ മിച്ചം കണക്കാക്കുന്നു. ബജറ്റിലെ പ്രഖ്യാപനങ്ങളിൽ ഏറ്റവും വലിയ വിഹിതം നീക്കിവെച്ചിരിക്കുന്നത് ആരോഗ്യ മേഖലയ്ക്കാണ്. മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 85,74,000 രൂപ വകയിരുത്തി. […]

Kozhikode

Mar 7, 2026, 6:36 am GMT+0000
പ്രവാസി ലീഗ് നേതാവ് ഹാഷിം കോയ തങ്ങൾ അന്തരിച്ചു

തിക്കോടി: പ്രവാസി ലീഗ് നേതാവ് തിക്കോടി അങ്ങാടിയിലെ വൈദ്യരകത്ത് ഹഫ്സാന മൻസിലിൽ വി. ഹാഷിം കോയ തങ്ങൾ അന്തരിച്ചു. ഭാര്യ ഹഫ്സത്താണ്. മക്കൾ: ഉസ്ബാന, ഹാഫിസ്, ഹാഷിഫ്, ഹാമില, ഹൻസാന, ഹസീബ. മരുമക്കൾ: സിറാജ് (കോട്ടക്കൽ), ജസീർ (പെരിങ്ങത്തൂർ), മനാസ് (കോഴിക്കോട്), ഷാദ് (കോഴിക്കോട്). അസ്മ, സുഹറ, ആയിഷാബി, ഹഫ്സത്ത് ബീവി, സൈബു കോയ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1:30-ന് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Kozhikode

Mar 7, 2026, 5:09 am GMT+0000