മേലടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; എം എം രവീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

news image
Nov 15, 2022, 1:53 pm GMT+0000 payyolionline.in

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് , കീഴരിയൂർ ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എം എം രവീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.

 

എം എം രവീന്ദ്രന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുന്നു

ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പി  പ്രസന്ന, കീഴരിയൂർ  പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല, സ്ഥിരം സമിതി  ചെയർമാൻമാരായ മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക് അംഗങ്ങളായ രാജീവൻ കൊടലൂർ, എം പി ബാലൻ, രമ്യ , നിഷിദ, മുൻ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ , പി കെ ബാബു എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe