തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിനിക്ക് റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഉപയോഗിച്ച ഉപകരണത്തിന്റെ സൂചി വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ 2 ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ഡോ.ലീലാ കൃഷ്ണൻ, ക്ലിനിക് ഉടമ കൂടിയായ ഡോ.രഹ്ന എന്നിവർക്കെതിരെയാണ് കേസ്. അരുവിക്കര തെക്കണത്ത് സ്വദേശിനിയായ 17വയസ്സുകാരിക്കാണു ദുരനുഭവമുണ്ടായത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞമാസം 31ന് റൂട്ട് കനാൽ ചികിത്സയ്ക്കിടെ സൂചി പെൺകുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിട്ടും ക്ലിനിക് അധികൃതർ […]
Kozhikode
