എല്ലാവരും ’80-കളിലേക്ക്’; സോഷ്യൽ മീഡിയയിൽ പടർന്ന് എ.ഐ ‘ടൈം ട്രാവൽ’ റെട്രോ തരംഗം

ഡിജിറ്റൽ യുഗത്തിന്റെ അതിവേഗ ഓട്ടത്തിനിടയിൽ പഴമയുടെ വസന്തത്തിലേക്ക് മടങ്ങിപ്പോകുകയാണ് സോഷ്യൽ മീഡിയ. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എൺപതുകളിലെ ക്ലാസിക് ഹെയർസ്റ്റൈലും ബെൽബോട്ടം വസ്ത്രങ്ങളും വിന്റേജ് ചായക്കൂട്ടങ്ങളുമൊക്കെയായി നിൽക്കുന്ന ചിത്രങ്ങൾ തരംഗമാകുന്നു. 80-കളിലെ സ്റ്റുഡിയോകളിൽ പോയി എടുത്തതാണെന്ന് തോന്നിപ്പിക്കുന്ന ഈ റെട്രോ മേക്കോവറുകൾക്ക് പിന്നിലെ പ്രധാന കാരണം നിർമ്മിത ബുദ്ധി അഥവാ എ.ഐ (AI) സാങ്കേതികവിദ്യയാണ്. സാധാരണ സെൽഫിയോ ചിത്രങ്ങളോ നൽകിയാൽ നിമിഷനേരം കൊണ്ട് 80-കളിലെ സിനിമാ താരങ്ങളെപ്പോലെയോ പഴയകാല സ്റ്റുഡിയോ പോർട്രെയ്റ്റുകളായോ മാറ്റിയെടുക്കാൻ എ.ഐ ജനറേറ്ററുകൾക്ക് സാധിക്കുന്നു. പ്രത്യേക […]

Kozhikode

Sep 8, 2026, 10:00 am GMT+0000
‘പിണറായി വിജയൻ മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങി’: ഇ.ഡി. കത്തിൽ റിയാസിനും കുരുക്ക്

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡി.ജി.പിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഗുരുതര പരാമർശങ്ങൾ. മകൾ വീണ ടി. വഴി പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. പിണറായി വിജയന് പുറമെ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എക്സാലോജിക് എം.ഡി. വീണ എന്നിവർക്കെതിരെയും റിപ്പോർട്ടിൽ ആരോപണങ്ങളുണ്ട്. മുഹമ്മദ് റിയാസ് കൈക്കൂലി പണം വീണ വഴിയും സുഹൃത്തുക്കൾ വഴിയും ദുബായിലേക്ക് കടത്തിയെന്നും, […]

Kozhikode

Sep 8, 2026, 9:29 am GMT+0000
കിഴൂരിൽ ജനവാസ മേഖലയിൽ പെട്രോൾ പമ്പ് നിർമാണം: ജനരോഷം ശക്തം; 19 അംഗ സമരസമിതി രൂപീകരിച്ചു

പയ്യോളി: കിഴൂർ പയ്യോളി വില്ലേജ് ഓഫീസിനും എയ്സ് (ACE) മെഡിക്കൽ സെന്ററിനും സമീപം ജനവാസ മേഖലയിൽ നിർദിഷ്ട പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്കെതിരെ നിയമപരമായും ജനകീയമായും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാൻ പ്രദേശവാസികളുടെ യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി ആകർഷ് എസ്. (ചെയർമാൻ), സജീവ്കുമാർ വള്ളിൽ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ 19 അംഗ കർമസമിതി രൂപീകരിച്ചു. വാർഡ് കൗൺസിലർമാരായ ഷൈന പി.കെ., ദേവദാസൻ എം.കെ. എന്നിവരാണ് സമിതിയുടെ രക്ഷാധികാരികൾ. സെപ്തംബർ 6 ഞായറാഴ്ച […]

Kozhikode

Sep 8, 2026, 5:49 am GMT+0000
സി.പി.എം ചോമ്പാൽ ലോക്കൽ കുടുംബസംഗമം

  ചോമ്പാല: സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട്ട് ചേരുന്നതിന്റെ ഭാഗമായി ചോമ്പാൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ നിർവഹിച്ചു. എം.പി. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.പി. ബിനീഷ്, ലോക്കൽ സെക്രട്ടറി സുജിത്ത് പുതിയോട്ടിൽ, പി. ശ്രീധരൻ, എൻ. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.പി. ഗോവിന്ദൻ, ടി.എ. മിഥുൻ, ശാന്ത […]

Kozhikode

Sep 8, 2026, 5:41 am GMT+0000
പയ്യോളി നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോഷകത്തോട്ടം പദ്ധതിക്ക് തുടക്കമായി

പയ്യോളി: പയ്യോളി നഗരസഭയുടെയും കൃഷിവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘പോഷകത്തോട്ടം’ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ എൻ. സാഹിറ അയനിക്കാട് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാലയ പരിസരത്ത് വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വിദ്യാർത്ഥികളിൽ പോഷകാഹാരം, പച്ചക്കറി-ഫലവൃക്ഷ കൃഷി, സുരക്ഷിത ഭക്ഷണം എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കാർഷിക പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നഗരസഭാ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. […]

Kozhikode

Sep 8, 2026, 5:33 am GMT+0000
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പലയിടത്തും ഇന്നലെ രാത്രി രണ്ടിലധികം തവണയാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. വൈകുന്നേരം 6 മണി മുതൽ 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിക്കുന്നത്. ‌പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവെന്ന് കെഎസ്ഇബി പറയുന്നു. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭിക്കാത്തതും കേരളത്തിന് തിരിച്ചടിയായി. പ്രതിദിനം 600 മുതൽ 800 മെഗാവാട്ട് വൈദ്യുതി പീക്ക് സമയങ്ങളിൽ […]

Kozhikode

Sep 8, 2026, 5:09 am GMT+0000
പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി: സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് പാലക്കാട്‌ ചേരും. യോഗത്തിൽ സ്വകാര്യ ബസ് സമരം ഉൾപ്പെടെയുള്ള തീരുമാനം ഉണ്ടായേക്കും. അനുരഞ്ജനത്തിനായി സർക്കാർ വിളിക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്ന കാര്യവും യോഗം പരിഗണിക്കും. പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടിക്കറ്റ് നിരക്ക് 15 രൂപയാക്കി വർദ്ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. വിദ്യാർഥി കൺസഷൻ നിരക്ക് വർധിപ്പിക്കൽ, ഡീസൽ സബ്സിഡി വിഷയങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് […]

Kozhikode

Sep 8, 2026, 5:07 am GMT+0000
ആൺസുഹൃത്തിനൊപ്പം പാർക്കിലിരുന്ന 33കാരിക്ക് സഹോദരൻറെ മർദ്ദനം; 38,000 രൂപയുടെ ഫോണും ഹെഡ്സെറ്റും തകർത്തു

കണ്ണൂർ: ആൺസുഹൃത്തിനൊപ്പം പാർക്കിലിരുന്ന 33കാരിയെ സഹോദരൻ മർദിച്ചു. തലശ്ശേരി കോടതിക്ക് സമീപമുള്ള പാർക്കിലാണ് സംഭവം. 38,000 രൂപയുടെ ഫോണും ഹെഡ്സെറ്റും തകർത്തു. മുഖത്ത് അടിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ലഹരി വിൽപ്പനക്കാരെന്ന് പറഞ്ഞാണ് സഹോദരൻ അധിക്ഷേപിച്ചത്. ചമ്പാട് സ്വദേശിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആൺസുഹൃത്തിനും പരിക്കേറ്റു. നേരത്തെയും സഹോദരൻ മർദിച്ചിട്ടുണ്ടെന്നാണ് 33കാരിയായ യുവതിയിൽ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

Kozhikode

Sep 8, 2026, 5:05 am GMT+0000
അട്ടപ്പാടി ഇരട്ടക്കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം; പ്രതി ബംഗാളിലേക്ക് കടന്നതായി സൂചന

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കൊല നടത്തിയത് പുഴയിൽ വെള്ളത്തിൽ വെച്ചു തന്നെ എന്നാണ് സൂചന. ഇവർ താമസിച്ചിരുന്ന ഷെഡ്ഡിലും തോട്ടത്തിലും പിടിവലിയുടെ ഒരു ലക്ഷണവുമില്ല. ഇരട്ടക്കൊലപാതകത്തിൽ പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഭാര്യയെയും മകളെയും ആണ് കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയിൽ ഒഴുക്കി വിട്ടതെന്നും ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധം ഉണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നുമാണ് […]

Kozhikode

Sep 8, 2026, 5:03 am GMT+0000
ചൊക്ലിയിലെ 17-കാരന്റെ തിരോധാനം: കാശിയിലേക്ക് എന്ന് എഴുതിവച്ച് ശിവസൂര്യ പോയിട്ട് ഒരുമാസം; സംശയങ്ങൾ ഉയർത്തി അച്ഛൻ

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ എവിടെയെന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് യാതൊരു സൂചനയുമില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ പറഞ്ഞു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും അച്ഛൻ പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് അച്ഛൻ ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് ആവശ്യം. മൊബൈൽ ഫോൺ വാങ്ങിവച്ചതിൻറെ പേരിലാണ് ശിവസൂര്യ വീട് വിട്ട് ഇറങ്ങിയത്. ഒടുവിൽ ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് […]

Kozhikode

Sep 8, 2026, 5:02 am GMT+0000