അപേക്ഷകരുടെ വർധന: ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകൾ ഉയർത്തും

കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം ഇനിയും വർധിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് ഗതാഗത കമ്മീഷണർക്ക് അനുമതി നൽകി. അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 40-ൽ നിന്ന് 50 ആയി ജൂലൈയിൽ ഗതാഗത കമ്മീഷണർ ഉയർത്തിയിരുന്നു. മൂന്നു മാസത്തേക്ക് താത്കാലികമായി നടപ്പിലാക്കിയ ഈ സംവിധാനം, അപേക്ഷകരുടെ തിരക്ക് കുറയാത്ത സാഹചര്യത്തിൽ ഇനിയും വർധിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.   ​പുതിയ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകർക്ക് 30 […]

Kozhikode

Sep 8, 2026, 4:11 am GMT+0000
മൾട്ടിപ്ലക്സുകളിൽ മിന്നൽപ്പരിശോധന: അമിതവിലയും സുരക്ഷാവീഴ്ചയും കണ്ടെത്തി

കോഴിക്കോട്: നഗരത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്റർ കഫേകളിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി മിന്നൽപ്പരിശോധന നടത്തി. അമിതവില ഈടാക്കുന്നുവെന്ന പരാതികളെത്തുടർന്ന് മന്ത്രി അനൂപ് ജേക്കബ്, ലീഗൽ മെട്രോളജി കൺട്രോളർ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു തിങ്കളാഴ്ച നഗരത്തിലെ രണ്ട് മൾട്ടിപ്ലക്സുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ വിലവിവരപ്പട്ടിക കൃത്യമല്ലാത്തതും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നൽകി. ​നിശ്ചിത താപനിലയിലല്ലാതെ സൂക്ഷിച്ച പഴച്ചാറുകളും തീയതി രേഖപ്പെടുത്താത്ത ചിപ്സുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കഫേകളിൽ […]

Kozhikode

Sep 8, 2026, 4:07 am GMT+0000
പയ്യോളി ടൗണിലെ ഓട്ടോ ഡ്രൈവർ അയനിക്കാട് കുരിയാടി താരേമ്മൽ ആഷിഖ് അന്തരിച്ചു

പയ്യോളി: പയ്യോളി ടൗണിലെ ഓട്ടോ ഡ്രൈവർ അയനിക്കാട് കുരിയാടി താരേമ്മൽ ആഷിഖ് (29) അന്തരിച്ചു. ഭാര്യ: ഫിസാന. ബാപ്പ: ആരിഫ് ബാബു, ഉമ്മ: സുബൈദ. സഹോദരി: ഹർഷിന.  

Kozhikode

Sep 8, 2026, 2:23 am GMT+0000
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സമീപം ശ്രീ നിത്യയിൽ നിതീഷ് കുമാർ നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സമീപം ശ്രീ നിത്യയിൽ നിതീഷ് കുമാർ (50) നിര്യാതനായി. അമ്മ: അംബുജം.അച്ഛൻ :വാസു. ഭാര്യ :ശ്രീജയ. മകൻ: തേജസ് ദേവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Kozhikode

Sep 7, 2026, 1:41 pm GMT+0000
144 കുടുംബങ്ങൾ കൈകോർത്തു! മുചുകുന്നിൽ വരം റസിഡന്റ്‌സ് അസോസിയേഷന് തുടക്കം

കൊയിലാണ്ടി: മുചുകുന്ന് വടക്കുഭാഗത്തെ 144 കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ‘വരം റസിഡന്റ്‌സ് അസോസിയേഷന്റെ’ ഔപചാരിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില നിർവഹിച്ചു. പ്രസിഡന്റ് സി.കെ. ശശീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ദിലീപ് കിഴക്കേടത്ത് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, പത്താം വാർഡ് മെമ്പർ പി.കെ. ലീല, ഇയ്യച്ചേരി കുഞ്ഞിക്യഷ്ണൻ മാസ്റ്റർ, പി. രാജൻ, സി. രമേശൻ, ആർ.വി. ബാബു, പി. ദാമോദരൻ, ഷീബ എം.ടി. എന്നിവർ ആശംസകൾ […]

Kozhikode

Sep 7, 2026, 1:40 pm GMT+0000
പരാതി നൽകാനെത്തിയ ഭാര്യയെ പിന്തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി; ലഹരിമരുന്നും കത്തി യുമായി ഭർത്താവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പരാതി നൽകാൻ പോയ ഭാര്യയെ പിന്തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഭർത്താവ് എംഡിഎംഎയുമായി അറസ്റ്റിലായി. ആറ്റിങ്ങൽ സ്വദേശി സനൽകുമാറാണ് എംഡിഎംഎയും കത്തിയും കൊണ്ട് സ്‌റ്റേഷനിൽ എത്തിയത്. പ്രതിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ എംഡിഎംഎയും ആയുധവും പിടികൂടുകയായിരുന്നു. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് സനൽകുമാറും ഭാര്യയും ചാത്തന്നൂരിൽ എത്തിയത്. ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി. സനൽകുമാർ ഭാര്യയെ ക്രൂരമായി മർദിച്ചു. പരാതി നൽകാനായി ഭാര്യ ഓട്ടോറിക്ഷയിൽ ചാത്തന്നൂർ […]

Kozhikode

Sep 7, 2026, 1:35 pm GMT+0000
ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6നും 12നുമിടയിൽ ഭാഗിക നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയങ്ങളിലെ വൈദ്യുതിയുടെ ആവശ്യകത 600 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നു. അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി വാർത്താകുറിപ്പിൽ അറിയിച്ചു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്‌സ്‌ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ […]

Kozhikode

Sep 7, 2026, 1:00 pm GMT+0000
മുട്ടിൽ മരമുറി വഞ്ചന കേസ്: പ്രതികൾ ഹാജരാവാത്തതിൽ നിലപാട് കടുപ്പിച്ച് കോടതി

കൊച്ചി: മുട്ടിൽ മരമുറി വഞ്ചന കേസിൽ പ്രതികൾ ഹാജരാവാത്തതിൽ നിലപാട് കടുപ്പിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. പ്രതികൾക്ക് വിഡിയോ കോൺഫെറൻസിങ് ഹാജരാവാൻ നൽകിയ അനുമതി റദ്ദ് ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. വിചാരണ നടപടികളുടെ ഭാഗമായി കുറ്റം ചുമത്തുന്നതിന് പ്രതികൾ 11ന് ഹാജരാകണമെന്നാണ് നിർദേശം. വിചാരണ നടപടികളുടെ ഭാഗമായി കുറ്റം ചുമത്തുന്നതിന് പ്രതികൾ 11ന് ഹാജരാകണം. അല്ലെങ്കിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെണ് കോടതി ആവശ്യപ്പെട്ടു. ഇതിന് തയ്യാറായില്ലെങ്കിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്ന് ചോറ്റാനിക്കര […]

Kozhikode

Sep 7, 2026, 9:13 am GMT+0000
സംസ്ഥാനത്ത് ചൂട് കനക്കുന്നു: നാല് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധനവിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് ചൂട് വർധിക്കാൻ കാരണം. നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി വിലയിരുത്തിയിട്ടില്ലെങ്കിലും ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ​പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. […]

Kozhikode

Sep 7, 2026, 9:05 am GMT+0000
കാലിക്കറ്റ് സർവകലാശാലയിൽ ഫിസിക്സ് പഠനവകുപ്പിൽ മോഷണം; 4 ലക്ഷത്തിന്റെ ടെലസ്കോപ്പുമായി വള്ളിക്കുന്ന് സ്വദേശി പിടിയിൽ

മലപ്പുറം : കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വിഭാഗത്തിൽ നിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയി. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പൂർ പോലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദിൽഷാദിൽ നിന്നാണ് ടെലസ്കോപ്പ് കണ്ടെടുത്തത്. പോലീസ് സർവകലാശാലയിലെത്തി വിവരം അറിയിച്ചപ്പോഴാണ് ടെലസ്കോപ്പ് മോഷണം പോയ വിവരം അധികൃതർ പോലും അറിയുന്നത്. സംഭവത്തിൽ സർവകലാശാല അധികൃതർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സർവകലാശാലയ്ക്കകത്തുള്ളവരുടെ സഹായമില്ലാതെ ഇത്രയും വിലപിടിപ്പുള്ള വലിയ ഉപകരണം മോഷ്ടിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പോലീസിന്റെ […]

Kozhikode

Sep 7, 2026, 9:02 am GMT+0000