കോഴിക്കോട്: നഗരത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്റർ കഫേകളിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി മിന്നൽപ്പരിശോധന നടത്തി. അമിതവില ഈടാക്കുന്നുവെന്ന പരാതികളെത്തുടർന്ന് മന്ത്രി അനൂപ് ജേക്കബ്, ലീഗൽ മെട്രോളജി കൺട്രോളർ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു തിങ്കളാഴ്ച നഗരത്തിലെ രണ്ട് മൾട്ടിപ്ലക്സുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ വിലവിവരപ്പട്ടിക കൃത്യമല്ലാത്തതും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നൽകി. നിശ്ചിത താപനിലയിലല്ലാതെ സൂക്ഷിച്ച പഴച്ചാറുകളും തീയതി രേഖപ്പെടുത്താത്ത ചിപ്സുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കഫേകളിൽ […]
Kozhikode
