8,500 രൂപയ്ക്ക് ശ്രീലങ്ക പോയി തിരിച്ചുവരാം; കപ്പല്‍ സര്‍വീസ് ആരംഭിച്ചു

news image
Feb 18, 2025, 3:24 pm GMT+0000 payyolionline.in

 

ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പൽ സർവീസ് ഫെബ്രുവരി 12-ന് പുനരാരംഭിച്ചു. നിരക്കു കുറച്ചും വിനോദസഞ്ചാര പാക്കേജുകൾ കൂട്ടിയിണക്കിയുമാണ് സർവീസ് വീണ്ടും തുടങ്ങുന്നത്.

ആഴ്ചയിൽ ആറു ദിവസം സർവീസ് ഉണ്ടാകുമെന്ന് ശുഭം ഗ്രൂപ്പ് ചെയർമാൻ സുന്ദരരാജ് പൊന്നുസാമി അറിയിച്ചു. ശ്രീലങ്കയിൽ പോയി തിരിച്ചുവരാനുള്ള മടക്ക ടിക്കറ്റിന്റെ നിരക്ക് 8,500 രൂപയായി കുറച്ചിട്ടുണ്ട്. നേരത്തേ ഇത് 9,700 രൂപയായിയിരുന്നു. എന്നാൽ, സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം 10 കിലോഗ്രാം ആയി കുറയും. പ്രത്യേകം ഫീസു നൽകിയാൽ 70 കിലോ വരെ കൊണ്ടുപോകാം.

കാലവർഷം കാരണം നവംബർ അഞ്ചിന് നിർത്തിവെച്ച കപ്പലിന്റെ സർവീസ് പുനരാരംഭിക്കുന്നത് പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ww.sailsubham.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe