കൊയിലാണ്ടിയില്‍ ഓടികൊണ്ടിരുന്ന ചരക്ക് ലോറിയുടെ ടയറിന് തീപിടിച്ചു

news image
Dec 25, 2023, 7:58 am GMT+0000 payyolionline.in
കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ലോറിയുടെ  ടയറിനു തീപിടിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെ കൂടിയാണ് കൊയിലാണ്ടി ടൗണിൽ ആണ് സംഭവം . കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് കണ്ടയ്നർ ലോറിയുടെ ടയറിന് തീ പിടിച്ചതായി കണ്ടത്.
 കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി  കൊയിലാണ്ടി ബസ്റ്റാൻഡ് മുൻപിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ടയറിൽ പിടിച്ച് തീ അണക്കുകയും ചെയ്തു. ടയറുകൾ തമ്മിലുള്ള ഘർഷണം മൂലം തീ പിടിച്ചതാണെന്ന് അനുമാനിക്കുന്നു. പ്ലാസ്റ്റിക് കയറ്റി ഗുജറാത്തിലേക്ക്  പോകുന്ന ലോറിയാണിത്. ഗ്രേഡ് എ എസ്.ടി.ഒ.  മാരായ പ്രദീപ് കെ,മജീദ് എം എന്നിവരുടെ  നേതൃത്വത്തിൽ എഫ്.ആർ.ഒ. മാരായ ബി ഹേമന്ത്, ജിനീഷ് കുമാര്‍, ഇ എം നിധി പ്രസാദ് , എന്‍പി അനൂപ് ,വിഷ്ണു, പി കെ സജിത്ത് , കെപി റഷീദ് ,ഹോംഗാർഡ്  രാജീവ്, കെ പി രാജേഷ്  എന്നിവർ തീയണക്കുന്നതിൽ  ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe