തിരുവനന്തപുരം: 24 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. തസ്തികകൾ ചുവടെ:
ജനറൽ റിക്രൂട്ട്മെന്റ് -സംസ്ഥാനതലം
1. ഹാർബർ എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ/ഹെഡ് ഡ്രാഫ്ട്സ്മാൻ(സിവിൽ) -ഹാർബർ എൻജിനീയറിങ് വകുപ്പിലെ സബോർഡിനേറ്റ് ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം.
2. ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ.
3. കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (ജ്യോഗ്രഫി).
4. കേരള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (മാത്തമാറ്റിക്സ്).
5. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി).
6. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ.
7. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (ഇലക്ട്രോപ്ലേറ്റിങ്).
8. കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2.
9. കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ മോൾഡർ.
10. കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അസിസ്റ്റന്റ്/കാഷ്യർ (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി).
11. ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡിൽ ആയുർവേദ തെറപ്പിസ്റ്റ് (മെയിൽ).
12. ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡിൽ ആയുർവേദ തെറപ്പിസ്റ്റ് (ഫീമെയിൽ).
13. കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിൽ ലാസ്റ്റ് ഗ്രേഡ് എംപ്ലോയി.
ജനറൽ റിക്രൂട്ട്മെന്റ് -ജില്ലതലം
1. കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ).
2. എറണാകുളം, വയനാട് ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ കവാടി.
സ്പെഷൽ റിക്രൂട്ട്മെന്റ് -സംസ്ഥാനതലം
കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (പട്ടികവർഗം).
സ്പെഷൽ റിക്രൂട്ട്മെന്റ്- ജില്ലതലം
വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം)
എൻ.സി.എ റിക്രൂട്ട്മെന്റ് -സംസ്ഥാനതലം
1. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ ലിമിറ്റഡിലെ പാർട്ട്ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം) (ഹിന്ദു നാടാർ, മുസ്ലിം, ഒ.ബി.സി, ഈഴവ/തിയ്യ/ബില്ലവ, പരിവർത്തിത ക്രിസ്ത്യാനികൾ, എൽ.സി/എ.ഐ, പട്ടികവർഗം).
2. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം) എൽ.സി/എ.ഐ, ഒ.ബി.സി)
എൻ.സി.എ റിക്രൂട്ട്മെന്റ് -ജില്ലതലം
1. വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം)(മുസ്ലിം, എൽ.സി/എ.ഐ, ഈഴവ).
2. ആലപ്പുഴ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ)(പട്ടികവർഗം).
3. എറണാകുളം ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടന്മാർ മാത്രം)(പട്ടികജാതി).