സൗജന്യ ഭക്ഷ്യക്കിറ്റ്: കമ്മിഷനിലെ കുടിശിക 23നകം തീർപ്പാക്കണം

news image
Nov 27, 2022, 5:15 am GMT+0000 payyolionline.in

കൊച്ചി ∙ കോവിഡ് കാലത്തു റേഷൻ കടകൾ വഴി സൗജന്യ ഭക്ഷ്യക്കിറ്റുകളും ഓണക്കിറ്റുകളും വിതരണം ചെയ്തതിനു കമ്മിഷൻ ഇനത്തിൽ കുടിശികയുണ്ടെങ്കിൽ നൽകണമെന്ന  ഉത്തരവ് 23നകം നടപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചു.

ഹർജി 23നു പരിഗണിക്കും. അതിനുള്ളിൽ ഭക്ഷ്യ വിതരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് ഡയറക്ടർ എന്നിവർ ഉത്തരവു നടപ്പാക്കി റിപ്പോർട്ട് നൽകണം. ഇല്ലെങ്കിൽ നേരിട്ടു ഹാജരാകേണ്ടി വരുമെന്നും ജസ്റ്റിസ് എൻ.‌നഗരേഷ് വ്യക്തമാക്കി.

ഓൾ കേരള റീടെയ്‌ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിൽ റേഷൻ കടയുടമകൾക്കു നൽകാനുള്ള കമ്മിഷൻ കുടിശിക 2 മാസത്തിനകം നൽകാൻ ഹൈക്കോടതി ഫെബ്രുവരി 2ന് ഉത്തരവിട്ടിരുന്നു. എന്നാൽ  തുക നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാർ കോടതിയലക്ഷ്യ ഹർജി നൽകി. തുടർന്നാണ് ഇടക്കാല ഉത്തരവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe