കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍തട്ടി തിക്കോടി സ്വദേശിയ്ക്ക് ഗുരുതര പരിക്ക്. 6.10 ഓടെയായിരുന്നു സംഭവം. പാലക്കാട്ടുനിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന പാലക്കാട്-കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിനാണ് ഇടിച്ചത്.
ട്രെയിന്‍ നിര്‍ത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഇയാളുടെ കാലുകള്‍ എഞ്ചിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
