സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ വച്ച് മലയാളി യുവതിക്ക് ക്രൂരമർദ്ദനം; ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു

news image
Oct 4, 2026, 5:51 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിക്ക് സ്ത്രീധനത്തിൻ്റെ പേരിൽ വിദേശത്ത് വെച്ച് ഭർത്താവിൻ്റെ ക്രൂര മർദനമെന്ന് പരാതി. 24 കാരിയായ അഞ്ചുവിൻ്റെ പരാതിയിൽ ഭർത്താവിനെതിരെയും ഭർത്താവിൻ്റെ മാതാപിതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് സ്ത്രീധന പീഡനം തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ ഉപയോ​ഗിച്ച് നിരന്തരം മർദിക്കുമായിരുന്നെന്നും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചെന്നും പറയുന്നു.

അഞ്ചുവിൻ്റെ പരാതിയിൽ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സെപ്റ്റംബർ 30ന് നാട്ടിൽ മടങ്ങിയെത്തിയ യുവതിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളും മുറിവുകളുമാണ്. യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe