തച്ചൻകുന്ന് : സാന്ത്വനം പാലിയേറ്റീവ് കെയറും നന്തി സഹാനി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് കെ. പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പയ്യോളി നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ നിർവഹിച്ചു. പാലിയേറ്റീവ് വിഭവങ്ങളുടെ സമാഹരണം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു നിർവഹിച്ചു. കീഴൂർ ഗവ. യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ മാതാണ്ടി അശോകൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ എം.വി. ബാബു, ഗീത തൈക്കണ്ടി, വിനീത സോമൻ എന്നിവർ ആശംസകൾ നേർന്നു.
കാര്യാട്ട് ഗോപാലൻ, കെ.ടി. ലിഖേഷ്, കൊമ്മുണ്ടാരി അസൈനാർ, പ്രഭാകരൻ പ്രശാന്തി, ചന്ദ്രൻ കണ്ടോത്ത്, തോട്ടത്തിൽ ചന്ദ്രൻ, ഷാജി പാറക്കണ്ടി, സുനിൽകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ശ്രീനി കുഴിക്കാട്ട് സ്വാഗതവും എം.സി. രാജീവൻ നന്ദിയും പറഞ്ഞു
