സുഡാൻ: വിദേശികളെയും ഒഴിപ്പിക്കാൻ ഇന്ത്യൻ സൈന്യം; സൗദിയും അമേരിക്കയും സഹായിക്കുമെന്ന് പ്രതീക്ഷ

news image
Apr 23, 2023, 2:20 am GMT+0000 payyolionline.in

ദില്ലി: സുഡാനിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ ഒഴിപ്പിക്കുന്നതിൽ അനൂകൂല നിലപാട് അറിയിച്ച് ഇന്ത്യൻ സൈന്യം. യുകെ, യുഎസ്, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെയും പൗരന്മാരെയും വരും മണിക്കൂറുകളിൽ സുരക്ഷിതമായി വ്യോമമാർഗം ഒഴിപ്പിക്കുമെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനായി സൈനിക വിമാനങ്ങൾ ഉപയോഗിക്കും.

 

സുഡാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. അമേരിക്കൻ സഹായവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യക്കാർ അടക്കം 157 പേരെ സുഡാനിൽ നിന്ന് പുറത്തെത്തിച്ചതായി സൗദി അറേബ്യ സ്ഥിരികരിച്ചിരുന്നു. അതേസമയം ഖർത്തൂമിൽ അടക്കം നഗരങ്ങളിൽ ശക്തമായ പോരാട്ടം തുടരുകയാണ്.

സുഡാനിൽ നിന്ന് സൗദി അറേബ്യ ഇന്നലെ ഇന്ത്യാക്കാരെ ഒഴിപ്പിച്ചത് സൗദി സൈനിക കപ്പലിലായിരുന്നു. ഒഴിപ്പിക്കലിന് അമേരിക്കൻ സഹായവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്ക ഇന്നലെ രാത്രി തങ്ങളുടെ എംബസി ഒഴിപ്പിച്ചെന്നാണ് വിവരമെന്ന് ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe