സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ നന്തിയിൽ സർവ്വകക്ഷി അനുശോചനം

news image
Sep 14, 2024, 3:42 pm GMT+0000 payyolionline.in

നന്തി: സി.പി.ഐ.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ നന്തി ടൗണിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. സി.പി.ഐ(എം) ഏരിയാമ്മറ്റി അംഗം സ:കെ.ജീവനന്ദൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.


കെ.വിജയരാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  വി.വി.സുരേഷ് സ്വാഗതവും  എ.കെ.ഷൈജു നന്ദിയും പറഞ്ഞു.   എൻ.ശ്രീധരൻ, വി.എം.രാഘവൻ, ഒ.രാഘവൻ മാസ്റ്റർ, ചൈത്ര വിജയൻ, വി.എം.വിനോദൻ, സി.ഗോപാലൻ, കെ.കെ.റിയാസ്, റസൽ നന്തി, സിറാജ് മുത്തായം, കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe