പയ്യോളി: ഡിസംബർ 1 2 തീയതികളിൽ നടക്കുന്ന പാർലമെൻറ് മാർച്ചിന്റെ പ്രചാരണാർത്ഥം സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥയ്ക്ക് പയ്യോളി ഏരിയയിലെ നന്തി , പയ്യോളി എന്നീ സ്ഥലങ്ങളിൽ ഉജ്വലമായ സ്വീകരണം നൽകി.നന്തി ടൗണിൽ നടന്ന സ്വീകരണ യോഗത്തിൽ ബിജു കളത്തിൽ അധ്യക്ഷനായി. ജാഥാ ലീഡർ എം. ഗിരീഷ്, മനോജ് പറാണ്ടി എന്നിവർ സംസാരിച്ചു. സുനിൽ അക്കമ്പത്ത് സ്വാഗതം പറഞ്ഞു.
പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സ്വീകരണ യോഗത്തിൽ ഏരിയ ട്രഷറർ കെ കെ ഗണേശൻ അധ്യക്ഷനായി. ജാഥാ ലീഡർ എം ഗിരീഷ്, ഡൂപ്യൂട്ടി ലീഡർ കെ കെ മമ്മു, പി.സി സുരേഷ്, കെ.പി സജീഷ്, എം പി ഷിബു, ഏരിയ സെക്രട്ടറിഎ കെ ഷൈജു എന്നിവർസംസാരിച്ചു. സ്വാഗതസംഘം കൺവീനർ എൻ ടി രാജൻ സ്വാഗതം പറഞ്ഞു.
