തുറയൂർ : തുറയൂർ വിസ്‌ഡം സകാത് സെല്ലിന്റെ ഈ വർഷത്തെ റിപ്പോർട്ട് തുറയൂരിലെ സാമൂഹ്യ രംഗത്തു ശ്രദ്ധേയനായ എകെ അബ്ദുറഹിമാ നു അതിന്റെ ആദ്യ കോപ്പി നൽകി കൊണ്ട് നിര്വഹിക്കുകയുണ്ടായി.
അശരണർക്കും അഗതികൾക്കും താങ്ങും തണലുമായി തുറയൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിസ്‌ഡം സകാത് സെൽ അഞ്ചു വര്‍ഷം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ 42,98,516 ഉറുപ്പിക നിരാലബരായ കുടുംബങ്ങൾക്ക് വേണ്ടി ചിലവഴിച്ചത് . നിത്യ രോഗികൾക്കു മാസം തോറും മരുന്നുകൾ , വീടില്ലാത്ത നിരാലംബർക്കു വീട്. നിർമ്മിക്കാനുള്ള സഹായം , നിർധന വിദ്യാർത്ഥികൾക്ക് പഠന സഹായം , വരുമാനത്തിന് വകയില്ലാത്തവർക്കു മാസം തോറുമുള്ള ഫുഡ് കിറ്റുകൾ, കുടി വെള്ള പദ്ധതി , സ്വയം തൊഴിൽ പദ്ധതി, മാസാന്ത പെൻഷൻ തുടങ്ങി മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന ഒരു സംരംഭമാണ് വിസ്‌ഡം സകാത്ത് സെൽ.
തുറയൂരിലും ചുറ്റുമുള്ള പ്രദേശത്തെ കൂടി കണക്കിലെടുത്തു കക്ഷി ഭേദമന്യേ സകാത്തിന്റെ അവകാശികൾക്ക് ഇത് ലഭ്യമാക്കുന്നു .
കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം 16 ലക്ഷത്തോളം തുകയാണ് പാവപ്പെട്ടവർക്ക് വേണ്ടി ചിലവഴിച്ചത് .
അടുത്ത വർഷം 20 ലക്ഷം ടാർഗറ്റ് ആണ് ലക്‌ഷ്യം വെക്കുന്നത് എന്ന് ചെയർമാൻ സകരിയ കരിയാണ്ടി കൺവീനർ ഹിറാഷ് സിപി എന്നിവർ അറിയിച്ചു. സുമനസ്സുകളുടെ സഹകരണം കൊണ്ടണിത്രയും സംഘ്യ ശേഖരിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നത് .