കൊയിലാണ്ടി: സപ്ലൈക്കോ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കഞ്ഞി വെച്ച് സമരം നടത്തി. വിലവർദ്ധനവ് തടയാൻ പൊതുവിപണിയിൽ ഇടപടേണ്ട സപ്ലൈക്കോ തന്നെ 13 ഇന സബ്സ്ഡി സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചതോടെ കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു ഉയരുമെന്നും സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥായാണ് ഈ വില വർദ്ധനവിലൂടെ ഉണ്ടായി കൊണ്ടിരിക്കുന്നതെന്നും ആയതിനാൽ വിലവർദ്ധനവ് പിൻവലിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്കട്ടറി രാജേഷ് കീഴരിയൂർ പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളി തോറോത്ത്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെകട്ടറി എം.കെ സായീഷ് , കെ.എസ് യു സംസ്ഥാന സമിതി അംഗം ഏകെജാനി ബ്,മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അരുൺ മണമൽ കെ.വിറീന, അജയ് ബോസ്,നഗരസഭാ കൗൺസിലർ എം ദൃശ്യ, റംഷി കാപ്പാട്. ഷഫീർ വെങ്ങളം, എം.പി ഷംമനാസ്, മുഹദ് നിഹാൽ , രഞ്ജിത്ത് ലാൽ ,ബജീഷ് തരംഗിണി, അഭിനവ് കണക്കശ്ശേരി, സജിത്ത് കാവുംവട്ടം, ശ്രീജിത്ത് ആർ.ടി. എന്നിവർ സംസാരിച്ചു.