സജീവമാകാന്‍ അനില്‍ ആന്‍റണി, പ്രധാനമന്ത്രിയെ നേരില്‍ കണ്ടു; കേരളത്തിലെ സാഹചര്യം ചർച്ചയായി

news image
Jul 20, 2023, 10:33 am GMT+0000 payyolionline.in

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകുന്നു. ഇതിന് മുന്നോടിയായി അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടു. പാർലമെന്‍റിലെത്തിയാണ് അനിൽ ആന്‍റണി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ സാഹചര്യം ചർച്ചയായി എന്നാണ് വിവരം. ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ ആന്‍റണി പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണിയെ ബിജെപിയിലെത്തിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ അനില്‍ ആന്‍റണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു. അനിൽ ആന്‍റണി ഒരു തുടക്കം മാത്രമാണെന്നായിരുന്നു ബിജെപിയുടെ വാദം. എതിർചേരിയിലെ കൂടുതൽ പ്രമുഖർ, മറ്റ് രംഗത്തെ വിഐപികൾ അങ്ങിനെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അമ്പരിപ്പിക്കുന്ന വരവുകൾ ഇനിയുമേറെയുണ്ടാകുമെന്ന് ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു.

അതേസമയം, പതിറ്റാണ്ടുകൾ പാർട്ടിയുടെ അവസാനാവാക്കായിരുന്നു നേതാവിൻ്റെ മകന്‍റെ ബിജെപിയിലേക്കുള്ള പോക്ക് സംസ്ഥാന കോൺഗ്രസ്സിനെ ശരിക്കും ഞെട്ടിച്ചിരുന്നു. ആദർശധീരനായ ആൻ്റണിക്ക് ശത്രുപക്ഷത്തേക്കുള്ള മകൻ്റെ പോക്ക് രാഷ്ട്രീയ സായംകാലത്തെ വലിയ തിരിച്ചടിയുമായി. കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ വരെ മുതിർന്ന നേതാവിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ ഉണ്ടായി. എന്നാല്‍, അനിലിനെ പൂർണ്ണമായും തള്ളിപ്പറഞ്ഞായിരുന്നു മറ്റ് നേതാക്കളുടെ പ്രതികണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe