സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിൽ ജൈത്രയാത്ര തുടർന്ന് അൾട്ടിമെക്സ് മേമുണ്ടയിലെ വിദ്യാർത്ഥികൾ

news image
Feb 21, 2026, 3:40 pm GMT+0000 payyolionline.in

സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിൽ ജൈത്രയാത്ര തുടർന്ന് അൾട്ടിമെക്സ് മേമുണ്ടയിലെ വിദ്യാർത്ഥികൾ. തൃശ്ശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്പോർട്സ് കൗൺസിൽ അംഗീകൃത 46ആമത് സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ഘട്ടമായ സബ്ജൂനിയർ, സീനിയർ മത്സരങ്ങളിലാണ് മേമുണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന അൾട്ടിമെക്സ് കരാത്തെ ക്ലബ്ബിലെ വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി 3 ഗോൾഡും 3 വെള്ളിയും 1 വെങ്കലവും നേടിയത്.

സബ് ജൂനിയർ വിഭാഗത്തിൽ ശ്രീപദ എൻ. എസ് , അർപ്പിത്‌ സുരേഷ്, നവാമിക സന്തോഷ്‌ എന്നിവർ ഗോൾഡ് മെഡലും അനീന ഹനീഫ്, ആരുഷ്‌ കൃഷ്ണ എൻ. , അൻവിദ എൻ. എസ്. എന്നിവർ സിൽവർ മെഡലും സീനിയർ വിഭാഗത്തിൽ നിവേദ്യ എ. എം. ബ്രോൻസ് മെഡലും നേടി. ജനുവരി 10, 11 തിയ്യതികളിലായി കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആദ്യ ഘട്ടത്തിൽ 5 സ്വർണ്ണവും 2 വെള്ളിയും ടീം നേടിയിരുന്നു. ഇതോടെ 8 സ്വർണ്ണവും 5 വെള്ളിയും 1 വെങ്കലവും ഉൾപ്പെടെ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടീം ആയി അൾട്ടിമെക്സ് കരാത്ത ക്ലബ്‌ മാറി. മുഖ്യ പരിശീലകൻ നന്ദിന്റെ കീഴിൽ ആണ് പരിശീലനം നടത്തി വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe